15 മല്‍സ്യത്തൊഴിലാളികളെ കടലില്‍നിന്ന് രക്ഷപെടുത്തി
December 07,2017 | 02:51:33 pm
Share this on

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 15 മല്‍സ്യത്തൊഴിലാളികളെ വ്യാഴാഴ്ച കോഴിക്കോട് ഭാഗത്തെ കടലില്‍ കണ്ടെത്തി. വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഇവരെ കവരത്തി ദ്വീപിലെത്തിച്ചു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് രക്ഷപെട്ടവര്‍ നല്‍കുന്ന സൂചന. മത്സ്യത്തൊഴിലാളികളുമായി ചേര്‍ന്ന് തീരരക്ഷാ സേനയും നാവികസേനയും മൂന്നു രാപ്പകല്‍ തുടര്‍ച്ചയായുള്ള തിരച്ചില്‍ ബുധനാഴ്ച ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ കണ്ടുകെട്ടിയ ഒമ്പതു മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. കാണാതായവര്‍ 92 പേരെന്ന കണക്കിലെ പിശകു മനസിലാക്കി സര്‍ക്കാര്‍ വീണ്ടും കണക്കെടുപ്പ് തുടങ്ങി. 174 പേരെ കാണാതായെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്ക്.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.