മയക്ക് മരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയെ താങ്കള്‍ക്ക് ന്യായീകരിക്കാം...ദീലീപിനെ ആരും പിന്തുണയ്ക്കരുത്...ഇതെന്ത് നീതി?...ആഷിഖ് അബുവിന്റെ പഴയ എഫ്.ബി പോസ്റ്റ് തിരിഞ്ഞു കുത്തുന്നു..
September 12,2017 | 11:10:34 am
Share this on

മുന്‍പ് നടന്‍ ഷൈന്‍ ടോം ചാക്കോയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സമയത്തെ അനുകൂലിച്ചുള്ള സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ആഷിഖ് അബുവിന് ഇപ്പോള്‍ തിരിച്ചടിയാകുന്നു. ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് നീതികേട് എന്ന് അന്ന് താങ്കള്‍ക്കു തോന്നാമെങ്കില്‍ ദിലീപേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ ശ്രീനിവാസനും സെബാസ്റ്റ്യന്‍ പോളിനും അത് നീതികേട് ആണെന്ന് തോന്നാന്‍ പാടില്ലെന്ന് പറയുന്നത് ഇപ്പോള്‍ ന്യായമാണോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന ചോദ്യം. ദിലീപ് ആരാധകര്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൊടി തട്ടിയെടുത്ത് തിരിച്ച് പ്രയോഗിക്കുകയാണിപ്പോള്‍. ദിലീപിനെതിരെ നിരന്തരം വിമര്‍ശങ്ങളുമായി ഫേസ്ബുക്കില്‍ സജീവമായിരുന്നു ആഷിഖ് അബു.

ആഷിഖ് അബുവിനെതിരെ വൈറലാകുന്ന പോസ്റ്റ്


പ്രിയപ്പെട്ട ആഷിക് അബു,
ശ്രീ. സെബാസ്റ്റ്യന്‍ പോലും ശ്രീ. ശ്രീനിവാസനും ദിലീപേട്ടന് അനുകൂലമായി സംസാരിച്ചത് താങ്കളെ അത്യധികം അലോസരപ്പെടുത്തി എന്ന് ഇന്നത്തെ താങ്കളുടെ ഫേസ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നു. അത് സ്വാഭാവികമാണ് താനും. നീതിയുടെ ഭാഗത്തു നില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു.കോടതി പ്രഥമദൃഷ്ട്ട്യാ കേസുണ്ടെന്ന് കണ്ടത് കൊണ്ടാണ് ദിലീപേട്ടന് ജാമ്യം നിഷേധിക്കുന്നത്' എന്നും താങ്കള്‍ പറയുന്നു. ആയിക്കോട്ടെ, പോലീസിലും കോടതിയിലും ഉള്ള താങ്കളുടെ അചഞ്ചലമായ വിശ്വാസത്തയും അഭിനന്ദിക്കുന്നു.

പക്ഷെ ശ്രീമാന്‍ അബു, കുറച്ചു പിന്നിലേക്ക് പോയി താങ്കളുടെ ഒരു പഴയ ഫേസ്ബുക് പോസ്റ്റ് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൃത്യമായി പറഞ്ഞാല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തപ്പോള്‍. അത് കേവലം ആരോപണം അല്ലായിരുന്നു. കൈയ്യില്‍ 10 ഗ്രാം കൊക്കെയ്‌നും കൂടെ 4 സ്ത്രീകളും ഉണ്ടായിരുന്നു.അതും കൊച്ചു വെളുപ്പാന്‍ കാലത്തു. എന്നിട്ടും താങ്കള്‍ക്കു അന്ന് ഈ കേരള പോലീസിനെയും നീതിവ്യവസ്ഥയെയും ഒന്നും വിശ്വാസമില്ലായിരുന്നു. നിങ്ങളെയും നിങ്ങളുടെ ഭാര്യയും ഇന്നത്തെ സ്ത്രീ കൂട്ടയ്മയുടെ മുന്നണി പോരാളിയുമായ റീമ കല്ലിങ്കലിനേയും ഒരു പത്രം ചൊറിഞ്ഞപ്പോള്‍ ജയചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകനെയും 'മംഗളം' എന്ന പത്രത്തേയും ആവോളം പുലയാട്ടും താങ്കള്‍ പറഞ്ഞിരുന്നു. അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോള്‍ കാണാന്‍ നല്ല ചേലാണല്ലോ. അവനവന്റെ അമ്മക്ക് വരുമ്പോള്‍ പുരോഗമന പ്രസ്ഥാനക്കാരന്‍ ആയ ആഷിക് അബുവിനും നോവും. നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയ കഥയും താങ്കള്‍ അതില്‍ ആവര്‍ത്തിക്കുന്നു !

പ്രിയ സുഹൃത്തേ, അന്നത്തെ താങ്കളുടെ നിലപാട് പോലെ മാത്രമല്ലേ ഞങ്ങള്‍ ദിലീപേട്ടന്റെ കാര്യത്തിലും പറയുന്നുള്ളൂ ? താങ്കള്‍ വീണ്ടും തുടരുന്നു '.......ഷൈന്‍ ടോം എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈന്‍ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമ പ്രകാരം ശിക്ഷിക്കപ്പെടും.....' താങ്കള്‍ ഈ പറഞ്ഞതില്‍ കൂടുതല്‍ എന്തെങ്കിലും ശ്രീനിവാസനോ സെബാസ്റ്റ്യന്‍ പോളോ പറഞ്ഞിട്ടുണ്ടോ...?! ഞങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?! ദിലീപേട്ടന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നെ പോലീസ് പോലും പറയുന്നുള്ളു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് താങ്കളുടെ സുഹൃത്തിന്റെ കയ്യില്‍ നിന്നും പിടിച്ചപോലെ തൊണ്ടിമുതലോ അങ്ങനെ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല.... അപ്പോള്‍ ആളെ പറ്റിക്കുന്ന ഈ ഇരട്ടത്താപ്പ് നല്ലതാണോ ?! അഭിപ്രായം എല്ലാവരും പറയട്ടെ. ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് നീതികേട് എന്ന് താങ്കള്‍ക്കു തോന്നാമെങ്കില്‍ ദിലീപേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ ശ്രീനിവാസനും സെബാസ്റ്റ്യന്‍ പോളിനും അത് നീതികേട് ആണെന്ന് തോന്നാന്‍ പാടില്ല എന്ന് പറയുന്നത് ആത്മ വഞ്ചനയല്ല എന്ന് നെഞ്ചില്‍ കൈവെച്ചു പറയാന്‍ പറ്റുമോ ശ്രീ. ആഷിക് അബു ?!

ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കരുതെന്ന് ഈ പറഞ്ഞവരോ ഞങ്ങളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പെണ്‍കുട്ടിക്ക് നീതി ലഭിക്കുക തന്നെ വേണം. പക്ഷെ താങ്കളുടെ വരികള്‍ളില്‍ ഇരയ്ക്കു നീതിലഭിക്കണം എന്ന ആഗ്രഹത്തിനും മേലെ ദിലീപേട്ടന്‍ കുറ്റവാളിയായി കാണണം എന്ന ആഗ്രഹം മുഴച്ചുനില്‍ക്കുന്നതായി എനിക്ക് തോന്നിയാല്‍ എന്നോട് സദയം ക്ഷമിക്കുക. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ദിലീപേട്ടന് എതിരെ മലയാള സിനിമ മേഖലയില്‍ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ താങ്കള്‍ ആണോ എന്ന് ഞങ്ങള്‍ സംശയിച്ചു പോകുന്നു ശ്രീ ആഷിക് അബു.

#നേരിനൊപ്പം
#ദിലീപിനൊപ്പെം

credit: Riyas''

ആഷിഖ് അബുവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് (ഫെബ്രുവരി അഞ്ച് 2015)

''മിണ്ടിയാല്‍ മാവോയിസ്റ്റ് , അല്ലെങ്കില്‍ കൊക്കൈന്‍ !

എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടന്‍) ' entertainment ' ആയിരുന്നു. അത് കൊണ്ട് തന്നെ അപൂര്‍വം ചില മാധ്യമ വ്യഭിചാരികള്‍ വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ തീര്‍ക്കാന്‍ സ്വയം വേശ്യയായി കഥകള്‍ മെനയുംബോള്‍, അത് സിനിമാക്കാര്‍ക്ക് എതിരെ ആണെങ്കില്‍ ഈ പറഞ്ഞ ' entertainment അതിന്റെ പാരമ്യത്തില്‍ എത്തും. എന്തായാലും 'തനിനിറം ജയചന്ദ്രന്‍' എന്ന മഹാനായ പത്രക്കാരന്‍ 'മംഗളം' ദിനപത്രത്തില്‍ ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല ' entertainment ' ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാര്‍ത്ത എഴുതിപിടിപ്പിച്ച് ജീവിതം തകര്‍ത്ത, ഇന്ന് കേരളീയര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട്, ISRO ശാസ്ത്രഞന്‍ നമ്പി നാരായണന്‍. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ആ വ്യാജ വാര്‍ത്ത! വിശ്വസിച്ചതിലൂടെ ആ വലിയ മനുഷ്യനോട് നമ്മള്‍ ചെയ്തത്.

കേരള പോലീസ് എന്നെയും റിമയെയും ഫഹദ് ഫാസിലിനെയും കൊക്കൈന്‍ കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്നും, ത്രില്ലിംഗ് അയ ഒരു ക്ലൈമാക്‌സ് ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാന്‍ എഴുതികൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കാര്യം കേരള പോലീസിന്റെ അറിവില്‍ ഇല്ല എന്നും, വാര്‍ത്ത! മാധ്യമ സൃഷി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പോലീസ് അധികാരികള്‍ വെളിപെടുതിയതോടെ ചെയ്തതോടെ ചിത്രം മാറി. കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും സത്യം എന്താണെന്ന് പോലീസ് അധികാരികളെ തന്നെ വിളിച്ച് ചോതിച്ചതില്‍ വളരെ സന്തോഷം.

തന്നെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന് എതിരെ നടന്‍ ദിലീപേട്ടന്‍ മാനനഷ്ട്ടത്തിനു കേസ് കൊടുത്തത് പോലെ തന്നെ ഒരു കേസ് ഈ ചേട്ടനും പത്രത്തിനും എതിരെ ഞങള്‍ മൂന്ന് പേരും നാളെ കൊടുക്കും. നഷ്ട്ടപരിഹാര തുക എത്രയായാലും, അത് എന്ന് കിട്ടിയാലും അത് ഇതേ രീതിയില്‍ ആക്രമിക്കപെട്ട നമ്പി നാരായണന് നല്‍കും.

ഷൈന്‍ ടോം എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈന്‍ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമ പ്രകാരം ശിക്ഷിക്കപെടും. അതിനു നാട്ടില്‍ പോലീസും നിയമവും ഒക്കെ നിലവില്‍ ഉണ്ട്.

എന്ത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധകള്‍ക്കും ഞങള്‍ എല്ലാവരും തയ്യാറാണ്. ഇനി അത് രാഷ്ട്രീയ പക പോക്കല്‍ ആണെങ്കില്‍ പോലും 

 

 

മിണ്ടിയാൽ മാവോയിസ്റ്റ് , അല്ലെങ്കിൽ കൊക്കൈൻ ! എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള...

Posted by Aashiq Abu on Thursday, February 5, 2015

RELATED STORIES
Brands & Business
� Infomagic - All Rights Reserved.