Location
ലശ്​കർ കമാൻഡർ അബു ഇസ്​മാഇൗൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
September 14,2017 | 06:11:51 pm
Share this on

ന്യൂഡൽഹി: അമർനാഥ്​ യാത്രികരെ കൊലപ്പെടുത്തിയ സംഭവത്തിന്​ പിന്നിൽപ്രവർത്തിച്ചതെന്ന്​ കരുതുന്ന ലശ്​കർ കമാൻഡർ അബു ഇസ്​മാഇൗൽ കൊല്ലപ്പെട്ടു. കശ്​മീരിലെ നൗഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ്​ ഇയാൾ കൊല്ലപ്പെട്ടതെന്നാണ്​ റിപ്പോർട്ട്​.

അമർനാഥ്​ ആക്രമണത്തിന്​ പിന്നിൽ പ്രവർത്തിച്ച ലശ്​കർ കമാൻഡർ  അബു ഇസ്​മാൗൽ കൊല്ലപ്പെട്ടു. സുരക്ഷ സേനയെ സംബന്ധിച്ചടുത്തോളം ഇത്​ വലിയ വിജയമാണെന്ന്​ കശ്​മീർ പൊലീസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ്​ ലശ്​കർ തീവ്രവാദികൾ  അമർനാഥ്​ യാത്രികരുമായി പോയ ബസി​ന്​ നേരെ ആക്രമണം നടത്തിയത്​. സംഭവത്തിൽ എട്ട്​ പേർ കൊല്ലപ്പെടുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.