കൃഷ്ണപ്രഭയുടെ ചിലങ്കയുടെ താളത്തിന് ഒന്നാം റങ്കിന്റെ തിളക്കം
August 12,2017 | 02:50:17 pm
Share this on

ഒരു നടി മാത്രമല്ല താനെന്ന് കൃഷ്ണപ്രഭ പല വേദികളിലും തെൡയിച്ചിട്ടുണ്ട്. കൃഷ്ണപ്രഭ പാടിയ പാട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ആ കണ്ടതൊന്നുമല്ല കൃഷ്ണപ്രഭയെന്ന് തെളിഞ്ഞിരിക്കുകയാണ്. കാരണം അഭിനയത്തിനൊപ്പം കൃഷ്ണപ്രഭ നെഞ്ചോട് ചേര്‍ത്ത ചിലങ്കയ്ക്ക് ഇപ്പോള്‍ റാങ്കിന്റെ തിളക്കമുണ്ട്.

അഭിനയത്തെക്കാളും നൃത്തത്തില്‍ ശ്രദ്ധയൂന്നിയ താരം ഒടുവില്‍ ഒന്നാം റാങ്ക് നേടിയിരിക്കുകയാണ്. ഭരതനാട്യം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയ സന്തോഷം കൃഷ്ണ തന്നൊണ് ഫേസ്ബുക്കിലൂടെ പങ്ക്‌വച്ചത്. ബാംഗ്ലൂരിലാണ് കൃഷ്ണ ഭരതനാട്യം കോഴ്‌സ് ചെയ്തത്. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് താരം ഇപ്പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

 

Happy News

RELATED STORIES
Brands & Business
� Infomagic - All Rights Reserved.