Alcatel ന്‍റെ ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ വിപണിയില്‍ എത്തി
November 11,2017 | 10:46:43 am
Share this on

കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണിത് .ഇതിന്‍റെ പ്രധാന സവിശേഷതകള്‍ മനസിലാക്കാം .5.2 കൂടാതെ 5.5 ഇഞ്ചിന്‍റെ  ഫുള്‍ HD ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .1.5GHz Mediatek MT6753 Octa-core പ്രോസസറിലാണ് A5ന്‍റെ പ്രവര്‍ത്തനം .

3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് A5ന്‍റെ ആന്തരിക സവിശേഷതകള്‍ .13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമെറയുമാണ് ഇതിനുള്ളത് ., VoLTE, Wi-Fi b/g/n, Micro-USB, GPS, എന്നിവ ഇതിന്‍റെ മറ്റുചില സവിശേഷതകളാണ് .12999 രൂപയാണ് ഈ മോഡലിന്‍റെ വിലവരുന്നത് .

Alcatel A7ന്‍റെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 1.5GHz MediaTek MTK6750T octa-core SoC ലാണ് ഇതിന്‍റെ പ്രവര്‍ത്തനം .Android 7.0 Nougat ലാണ് ഇതിന്‍റെ ഓ എസ് .5.5 ഇഞ്ചിന്‍റെ ഫുള്‍ HD ഡിസ്പ്ലേ ആണുള്ളത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

16 മെഗാപിക്സലിന്‍റെ കൂടാതെ 8 മെഗാപിക്സലിന്‍റെ ക്യാമെറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .4000mAhന്‍റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് .VoLTE സപ്പോര്‍ട്ടോടുകൂടിയ ഈ മോഡലിന്‍റെ വിലവരുന്നത് ഏകദേശം 13999 രൂപയാണ് .

അതുകൂടാതെ ഈ മോഡലുകള്‍ക്ക് ഒപ്പം ജിയോ അവരുടെ ഡാറ്റ നല്‍കുന്നുണ്ട് .20 ജിബിയുടെ ഡാറ്റയാണ് ജിയോ ഓഫര്‍ ചെയ്യുന്നത് .4 മാസത്തേക്കാണ് ഈ ഡാറ്റ ലഭിക്കുന്നത് .അതായത് ഒരു മാസം 5 ജിബിയുടെ ഡാറ്റ .ഉടന്‍ തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ എത്തുന്നതാണ് .

RELATED STORIES
Brands & Business
� Infomagic - All Rights Reserved.