ദിലീപിനെതിരെയുള്ള ആരോപണങ്ങളെ ലഘൂകരിച്ചു കാണാനാകില്ലെന്ന് കോടതി
July 17,2017 | 12:22:04 pm
Share this on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങള്‍ കടുത്തതാണെന്നും ലഘൂകരിച്ചു കാണാനാകില്ലെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജാമ്യം നിഷേധിച്ചതെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടു ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പൊലീസിന്റെ അന്വേഷണവും നടപടിയുമൊക്കെ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള താക്കീതാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിയുടെ ജൂഡീഷ്യല്‍ കസ്റ്റഡി അത്യാവശ്യമാണെന്നും കോടതി നിരീക്ഷിക്കുന്നു. കേസ് പരിശോധിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദങ്ങളെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം തേടി ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.