അനുഷ്‌കയെ കണ്ണെറിഞ്ഞ കോഹ്‌ലിയെ ക്യാമറ പിടിച്ചു...
September 13,2017 | 04:40:41 pm
Share this on

മുംബൈ: വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. കോഹ്‌ലി അനുഷ്‌കയെ പ്രണയാതുരമായി നോക്കുന്ന ചിത്രമാണ് ആരാധകര്‍ ആഘോഷിക്കുന്നത്. കോലിയും അനുഷ്‌കയും ഒരുമിച്ച് അഭിനയിക്കുന്ന ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടയിലേതാണ് ഈ രംഗങ്ങളെന്നാണ് വാര്‍ത്ത. രണ്ടുപേരും പരമ്പരാഗത വസ്ത്രങ്ങളാണ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ അനുഷ്‌ക ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ നില്‍ക്കുന്നു, പക്ഷേ കോഹ്‌ലിലിയുടെ കണ്ണുകള്‍ അപ്പോഴും അനുഷ്‌കയുടെ മുഖത്തുതന്നെയാണ്. അനുഷ്‌കയുടെ സൗന്ദര്യത്തില്‍ കോലി വീണുപോയോ അതോ കോലിക്ക് അനുഷ്‌കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാത്തതിനാലാണോ എന്നൊക്കെയാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം. മുംബൈയില്‍ നടന്ന ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്തിനെക്കുറിച്ചുളളതാണ് പരസ്യം എന്നു വ്യക്തമല്ല. വസ്ത്രവുമായി ബന്ധപ്പെട്ട പരസ്യമായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. നേരത്തെ അനുഷ്‌കയോടൊപ്പമുള്ള ചിത്രം കോലി ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.