അതിരപ്പിള്ളി: കോണ്‍ഗസ്സില്‍ ഭിന്നത രൂക്ഷം...
August 12,2017 | 12:29:56 pm
Share this on

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ നിലപാടിനെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി വീണ്ടും ചെന്നിത്തല രംഗത്തെത്തി. അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ച വേണം. പൊതുചര്‍ച്ച നടത്തിയ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി നടപ്പിലാക്കിയാല്‍ മതി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുളള വികസനമാണ് വേണ്ടത്. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നുവരുമുണ്ട്. ഭരണകക്ഷിയില്‍ തന്നെ ഭിന്നതകള്‍ നിലനില്‍ക്കുകയാണ്. ചര്‍ച്ച നടത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത് തിരുത്തി വീണ്ടും രമേശ് ചെന്നിത്തല രംഗത്തെത്തി. പദ്ധതി വേണ്ടെന്ന് തന്നെയാണ് യു.ഡി.എഫ് നിലപാടെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. താനും ഉമ്മന്‍ചാണ്ടിയും ഒന്നു തന്നെയാണ് പറഞ്ഞത. സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടിനെയാണ് ഉമ്മന്‍ചാണ്ടി എതിര്‍ത്തതെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തി. പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സമരം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ സമവായം എന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റിക്കാനെന്നാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചത്. വൈദ്യുത മന്ത്രി എംഎം മണി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതിരപ്പിള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷപവും പ്രതിപക്ഷം ഉയര്‍ത്തി. സിപിഐ അടക്കം പാര്‍ട്ടികളും പദ്ധിതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചിരുന്നു. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ല, സമവായ സാധ്യതകള്‍ അസ്തമിച്ചെന്നും ചെന്നിത്തല പറഞ്ഞു.

 

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.