13,000 ഡോളര്‍ കടന്ന് ബിറ്റ്കോയിനിന്റെ വിനിമയ മൂല്യം
December 07,2017 | 08:16:01 am
Share this on

ന്യൂയോര്‍ക്ക്: ബിറ്റ്കോയിനിന്റെ വിനിമയ മൂല്യം 13,000 ഡോളര്‍ കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഈ ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യം 13,000 ഡോളര്‍ കടക്കുന്നത്. ബുധനാഴ്ച വ്യാപാരത്തിനിടെ ഒരവസരത്തില്‍ 13,017 ഡോളര്‍ വരെയായി വില ഉയര്‍ന്നു. പുതിയ മൂല്യം ഇന്ത്യന്‍ രൂപയില്‍ ഏകദേശം 9.44 ലക്ഷം വരും.

2008ല്‍ മാത്രം നിലവില്‍ വന്ന ഈ ഡിജിറ്റല്‍ കറന്‍സി 10 വര്‍ഷം പോലുമെടുക്കാതെയാണ് ഈ നിലയിലേക്ക് ഉയര്‍ന്നത്. ഒരാഴ്ച മുമ്പാണ് ബിറ്റ്കോയിനിന്റെ മൂല്യം പതിനായിരം കടന്നത്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.