ഭര്‍ത്താവിനെ കൊന്ന് വെട്ടിനുറുക്കി ബിഎംഡബ്ല്യു കാറില്‍ ഒളിപ്പിച്ചു
March 20,2017 | 04:28:45 pm
Share this on

ചണ്ഡിഗഡ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ മൃതദേഹം ബിഎംഡബ്ല്യു കാറില്‍ ഒളിപ്പിച്ചു. അറസ്റ്റിലായ യുവതി കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിക്കും സഹോദരനും പുറമേ യുവതിയുടെ അമ്മയ്ക്കും മറ്റ് രണ്ട് ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം.


സംഭവത്തില്‍ യുവതിയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനു ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കവേയാണ് ഇരുവരും അറസ്റ്റിലായത്. വെട്ടിമുറിച്ച ശരീരം സ്യൂട്ട് കേസിനുള്ളിലാക്കി ബിഎംഡബ്ല്യു കാറില്‍ ഒളിപ്പിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്. മൃതദേഹം കാറിലേക്കെത്തിക്കുന്നതിന് ഇവര്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടിയിരുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.