റോക്ക് ആൻഡ് റോൾ സംഗീത ഇതിഹാസം ചക്ക് ബെറി അന്തരിച്ചു
March 19,2017 | 09:34:08 am
Share this on

വാഷിംഗ്‌ടണ്‍: റോക്ക് ആന്‍റ് റോള്‍സംഗീതത്തിന്‍റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ചക്ക് ബെറി അന്തരിച്ചു. തൊണ്ണൂറു വയസ്സായിരുന്നു. സംഗീതത്തിന്‍റെ വിവിധ തലങ്ങളില്‍കഴിവു തെളിയിച്ച ചാള്‍സ് എഡ്വേര്‍ഡ് ആന്‍ഡേഴ്‌സണ്‍ ബെറി എന്ന ചക്ക് ബെറി മികച്ച ഗിറ്റാറിസ്റ്റും ഗാനരചയിതാവും ഗായകനുമായിരുന്നു. 

റോള്‍ ഓവര്‍ ബിഥോവന്‍, യു നെവര്‍ കാന്‍ ടെല്‍, ജോണി ബി ഗൂഡ്, സ്വീറ്റ് ലിറ്റില്‍ സിക്സ്റ്റീന്‍, മെബെലിന്‍ തുടങ്ങി അദ്ദേഹം എഴുതി, അവതരിപ്പിച്ച ഗാനങ്ങൾ പ്രശസ്തമായിരുന്നു. 1984 ലില്‍ സമഗ്രസംഭാവനയ്ക്ക് ഗ്രാമി അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 90–ആം പിറന്നാള്‍ ആഘോഷിച്ച വേളയില്‍ 38 വര്‍ഷം മുമ്പ് റെക്കോഡ് ചെയ്ത തന്റെ ആദ്യ സ്റ്റുഡിയോ ആല്‍ബം പുറത്തിറക്കുമെന്ന് ചക്ക് ബെറി പ്രഖ്യാപിച്ചിരുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.