കോടതിയെ വിഢ്ഢിയാക്കുന്ന പൊലീസുകാരെ എന്ത് ചെയ്യണമെന്ന് അറിയാം: കൃഷ്ണദാസിന്റെ അറസ്റ്റില്‍ കോടതി
March 20,2017 | 06:22:05 pm
Share this on

കൊച്ചി: നെഹ്രു കോളേജ് ചെയര്‍മാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണ് പൊലീസിനെന്ന് കോടതി നിരീക്ഷിച്ചു. കോടതിയെ വിഢ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും, അറസ്റ്റ് ദുരുദ്ദേശപരമാണെന്നും കോടതി വിമര്‍ശിച്ചു.

കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ധേശപരം. വകുപ്പുകള്‍ ചേര്‍ത്തത് വ്യാജമാണെങ്കില്‍ ഉദ്യോഗസ്ഥന്‍ സര്‍വ്വീസിലുണ്ടാകില്ല. പൊലീസിന്റെ സമീപനം ഇതാണെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.

ലക്കിടിയിലെ നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതിയന്‍ മേലാണ് പൊലീസ് നടപടി.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.