സിപിഐഎം വേദിയില്‍ കമല്‍ഹാസന്‍...ആളെക്കൂട്ടല്‍ തന്ത്രം? താന്‍ അറിഞ്ഞിട്ട് പോലുമില്ലെന്ന് കമല്‍ഹാസന്‍
September 14,2017 | 12:20:33 pm
Share this on

കോഴിക്കോട്: ശനിയാഴ്ച സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കില്ല. താന്‍ പരിപാടിയെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നും തന്നോടാരും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കമല്‍ഹാസന്റെ പ്രതികരണം. പരിപാടിയില്‍ പേര് വെച്ചത് തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ . എന്നാല്‍ സെമിനാറിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. നടനോട് ചോദിക്കാതെ എകെജി സെന്ററില്‍ നിന്നുള്ളവരാണ് സംഘാടകരോട് പേരുള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. തമിഴ് ഉന്നത നേതാവിന്റെ ഉറപ്പും കേരള നേതൃത്വത്തിന് ലഭിച്ചിരുന്നു. താന്‍ അറിയാതെ തന്റെ പേര് ഉപയോഗിച്ചതറിഞ്ഞ കമല്‍ ഐവി ശശി അടക്കമുള്ള മലയാള സിനിമയിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും തന്റെ നിറം കാവിയല്ലെന്ന് പ്രഖ്യാപിച്ചതുമാവാം കമലിന്റെ പേര് ഉള്‍പ്പെടുത്താന്‍ സംഘാടകരെ പ്രേരിപ്പിച്ചത്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.