അന്‍വര്‍ സാദത്തിന്റെ മൊഴി രേഖപ്പെടുത്തി
July 17,2017 | 01:07:08 pm
Share this on

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി എടുത്തു. സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൊഴിയെടുത്തത്. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയായിരുന്നു മൊഴിയെടുപ്പ്.
ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ല. പള്‍സര്‍ സുനിയ തനിക്കറില്ല എന്നും മൊഴിയെടുക്കലില്‍ പൊലീസിനോട് പറഞ്ഞതായി അന്‍വര്‍ മാധ്യമങ്ങളെ അറിയിച്ചു. ദിലീപുമായി നല്ല സൗഹൃദം മാത്രമാണെന്നും സാമ്പത്തികമായോ ഭൂമിപരമായോ ഇടപാടുകള്‍ ഒന്നും തന്നെ ഇല്ലെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് അനുവദിച്ച മീറ്റിങ്ങിലും അന്‍വര്‍ പറഞ്ഞിരുന്നു.
നടനും എംഎല്‍എ യുമായ മുകേഷിന്റെ മൊഴിയെടുക്കാനും ഇന്ന് സാധ്യതയുള്ളതായി വാര്‍ത്തയുണ്ട്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.