ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുജന്‍ സബ് ജയിലില്‍
July 17,2017 | 11:59:41 am
Share this on

ആലുവ: നടന്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുജന്‍ അനൂപ് ആലുവ സബ് ജയിലില്‍ എത്തി. അനൂപിനൊപ്പം രണ്ട് ബന്ധുക്കളും ഉണ്ടായിരുന്നു.
പതിനൊന്നേ കാലോടെ ജയിലിലെത്തിയ അനൂപ് പതിനൊന്നരയോടെ തിരിച്ച് പോകുകയും ചെയ്തു. പത്ത് മിനുറ്റ് മാത്രമായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

മാധ്യമങ്ങളുടെ മുന്നില്‍ ഒന്നും പറയാതെയാണ് അനൂപ് മടങ്ങിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മാധ്യമങ്ങളോട് അനൂപ് ഈ കേസൊരു ഗൂഢാലോചനയാണെന്ന് ആരോപിച്ചത്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ ശക്തരായ ആളുകളുണ്ടെന്നും സത്യം തെളിയുമ്പോള്‍ മാധ്യമങ്ങള്‍ തങ്ങള്‍ക്കൊപ്പം നിന്നാല്‍ മാത്രം മതിയെന്നും അനൂപ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അങ്കമാലി കോടതിയില്‍ ദിലീപിനെ എത്തിച്ചപ്പോള്‍ അനൂപിനെ കണ്ട ദിലീപ് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയെ ചൊല്ലി ശകാരിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.


ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അനൂപിന്റെയും ദിലീപിന്റെയും കൂടിക്കാഴ്ച.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.