നടിയെ അക്രമിച്ച കേസ്: അന്വേഷണം സിനിമാ തിരക്കഥയാണോ? രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി...പരിധി വിട്ടാല്‍ കേസെടുക്കും...
September 13,2017 | 03:01:43 pm
Share this on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതി പറഞ്ഞത്...

''സിനിമാക്കഥ പേലെ അന്വേഷണം നീളുകയാണല്ലോ. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ അന്വേഷണം പരിധിവിട്ടാല്‍ കോടതിയലക്ഷ്യത്തിനു ക്രിമിനല്‍ ചട്ടപ്രകാരം കേസെടുക്കും''

കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടുംവീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും ചോദിച്ചു. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ പോലീസ് ചോദ്യം ചെയ്യുന്നതായുള്ളവാര്‍ത്തകളിലും ഹൈക്കോടതി ഇന്ന് വിശദീകരണം ആരാഞ്ഞു. കേസ് അന്വേഷണം എന്ന് തീരുമെന്ന ചോദിച്ച കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍സുനിയെ ചോദ്യം ചെയ്യുന്നതെന്നുള്ള സംശയം പ്രകടിപ്പിച്ചു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും ഇന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പോലീസിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പറഞ്ഞു
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ പുറത്തു വരുന്നുണ്ടെന്ന് ഹര്‍ജിയിന്‍ മേലുള്ള വാദത്തിനിടെ നാദിര്‍ഷയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ പ്രകാരം വാര്‍ത്തകള്‍ പ്രചരിക്കുകയാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ഹൈക്കോടതിയുടെ പ്രതികരണം.

സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരത്തില്‍ വാക്കാല്‍ വിമര്‍ശനം നടത്തിയത്. കേസില്‍ ചോദ്യം ചെയ്യലിന് നാദിര്‍ഷായോട് വെള്ളിയാഴ്ച ഹാജരാകാനും കോടതി നിര്‍ദേശിച്ചു. മറ്റന്നാള്‍ രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ മുന്‍പാകെ ഹാജരാവാനാണ് നാദിര്‍ഷയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നാദിര്‍ഷയുടെ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാദിര്‍ഷയെ പോലീസിന് ചോദ്യംചെയ്യാമെങ്കിലും ഹൈക്കോടതി അപേക്ഷയില്‍ തീരുമാനമെടുക്കും വരെ അറസ്റ്റ് ചെയ്യുവാന്‍ സാധിക്കില്ല.


RELATED STORIES
Brands & Business
� Infomagic - All Rights Reserved.