സൂപ്പര്‍ പവര്‍ ഡ്രോണുമായി ഖരഗ്പൂര്‍ ഐഐടി ഗവേഷകര്‍
March 20,2017 | 03:04:01 pm
Share this on

കൊല്‍ക്കത്ത്: ഖരഗ്പൂര്‍ ഐഐടിയിലെ ഗവേഷകര്‍ സൂപ്പര്‍ പവര്‍ ഡ്രോണുകള്‍ വികസിപ്പിച്ചെടുത്തു.ഏഴ് മണിക്കൂര്‍ ബാറ്ററി ശേഷിയുള്ള ഡ്രോണിന് ദുരന്തമേഖലകളില്‍ നിന്ന് ഇടതടവില്ലാതെ വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നും സാധാരണക്കാരന് പോലും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പുത്തന്‍ സൂപ്പര്‍ പവര്‍ ഡ്രോണിന് ഭീം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ ആദ്യ സൂപ്പര്‍ പവര്‍ ഡ്രോണാണിത്. ഒരു മീറ്ററില്‍ താഴെ മാത്രമാണ് ഡ്രോണിന്റെ വലുപ്പം. പക്ഷേ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പുലിയാണ് ഭീം. ഏഴ് മണിക്കൂര്‍ ബാറ്ററി ശേഷിയുള്ള ഡ്രോണിന് ദുരന്തമേഖലകളില്‍ നിന്ന് ഇടതടവില്ലാതെ വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നും സാധാരണക്കാരന് പോലും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.