Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
നാവിക ഉദ്യോഗസ്ഥന്റെ മരണം: സൂരജിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
May 19,2017 | 05:12:42 pm
Share this on

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്‍ സൂരജിന്റെ ആത്മഹത്യ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. സൂരജിന്റെ മൃതദേഹത്തില്‍ നിന്നുമാണ് കുറിപ്പ്
കണ്ടെത്തിയത്.അക്കാദമിയിലെ ഉദ്യോഗസ്ഥരെ കുറിച്ച്
ആത്മഹത്യകുറിപ്പില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം.

കൊല്ലപ്പെട്ട അന്ന് തന്നെ അക്കാദമിയില്‍ സൂരജ് കടുത്ത മാനസീക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി സൂരജിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സെയിലര്‍ ആയിരുന്ന സൂരജ് കേഡറ്റായത് അംഗീകരിക്കാന്‍ മേലുദ്യോഗസ്ഥര്‍ തയ്യാറായില്ല. ഹൈക്കോടതിയില്‍
ഇതിനെതിരെ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് കടുത്ത മാനസീക പീഢനമുണ്ടായതായും ഇതാണ് മരണ കാരണമെന്നും ബന്ധുക്കള്‍ അരോപിക്കുന്നു

 

RELATED STORIES
� Infomagic - All Rights Reserved.