ജിഫ് കാമറയുമായി ഫേസ്ബുക്ക്
July 17,2017 | 10:48:59 am
Share this on

ഉപഭോക്താക്കള്‍ക്കൊരു സമ്മാനവുമായി ഫേസ്‍ബുക്ക്. ജിഫ് കാമറയാണ് ഫേസ്‍ബുക്കിന്‍റെ പുതിയ സവിശേഷത. ഇനി മുതല്‍ ജിഫ് ഫോര്‍മാറ്റ് സന്ദേശ കൈമാറ്റം അനായാസമാക്കുകയാണ് ഫേസ്‍ബുക്കിന്‍റെ കാമറ.

പലപ്പോഴും ഇമോജികളേക്കാള്‍ മികച്ചതാണ് ജിഫ്. പരിമിതമായ സമയത്തിനുള്ളില്‍ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ വലിയൊരു സന്ദേശം കൈമാറാന്‍ ജിഫുകള്‍ക്ക് സാധിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷകം. എഴുത്തുകൊണ്ടോ ചിത്രം കൊണ്ടോ സാധ്യമാകാത്ത തരം ആശയപ്രകാശനം ജിഫ് ഫോര്‍മാറ്റിലൂടെ കഴിയും. ഫേസ്‍ബുക്കിലും വാട്സ്‌ആപിലും നിലവില്‍ ജിഫ് തരംഗമാണ്. ഫേസ്‍ബുക്ക് കാമറയിലൂടെ നിങ്ങള്‍ക്ക് സ്വന്തം ജിഫ് രൂപപ്പെടുത്താനുള്ള സൌകര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്.

ഫേസ്‍ബുക്കില്‍ കാമറ തുറന്നാല്‍ മുകള്‍ ഭാഗത്തായി പുതിയൊരു ബട്ടന്‍ കാണാം. ഈ ബട്ടനില്‍ അമര്‍ത്തി ജിഫ് സന്ദേശങ്ങള്‍ നിര്‍മിക്കാം. എന്നാല്‍ നിലവില്‍ തിരഞ്ഞെടുത്ത ഐഒഎസ് ഫോണുകളില്‍ മാത്രമാണ് ഈ സവിശേഷത പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഈ ഫീച്ചര്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

RELATED STORIES
Brands & Business
� Infomagic - All Rights Reserved.