ഗൗരി ലങ്കേഷ് വധം: സഹോദരനെ ചോദ്യം ചെയ്തു
September 13,2017 | 07:13:57 pm
Share this on

ബംഗളുരു: ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘംചോദ്യം ചെയ്തു.  ഇന്ദ്രജിത്ത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് 2006ല്‍  ഗൗരി ലങ്കേഷ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 

ഗൌരി ലങ്കെഷിന്റെ കൊലക്ക് പിന്നില്‍ മാവോയിസ്റ്റുകളാണ് എന്ന വാദം ഇന്ദ്രജിത്ത് നേരെത്തെ ഉന്നയിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം, ഇന്ദ്രജിത്ത് ബിജെപി വക്താവാണ്‌ എന്ന വിവരം സാമൂഹിക പ്രവര്‍ത്തകര്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.