Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
ഗ്രോബാഗ് കൃഷി രീതി
March 16,2017 | 04:20:19 pm
Share this on

ഗ്രോബാഗുകളിലെ കൃഷി ഇപ്പോൾ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല് പലരും കരുതുന്നത് ഗ്രോബാഗുകളില് വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില് വളർത്തുന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. 

ഗ്രോബാഗ് മട്ടുപ്പാവില് കൊണ്ടുപോകും മുൻപ് ഗ്രോബാഗുകള് നേരിട്ട് മട്ടുപ്പാവില് വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള് സൂക്ഷിക്കണം. തൈകളിലെ വേരുകള് ശരിക്ക് മണ്ണിലുറക്കാന് ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല് മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല. മട്ടുപ്പാവില് നിരത്തുന്പോള് ലീക്ക് ഒഴിവാക്കാന് തട്ടില് പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള് നേരിട്ട് മട്ടുപ്പാവില് വയ്ക്കരുത്

രണ്ട് ഇഷ്ടികകള്ക്കു മുകളില് വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള് തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള് വയ്ക്കേണ്ടത്. ബാഗുകള് തമ്മില് രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം. ബാഗുകള് വച്ചു കഴിഞ്ഞാല് ചെടികളുടെ ചുവട്ടില് കരിയിലകള് വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള് പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല് കളകള് വരില്ല. അള്ട്രാട വയലറ്റ് രശ്മികള് മണ്ണില് പതിച്ച് വേരുകള് കേടാകുകയുമില്ല. 

ഗ്രോബാഗില് ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ് ഷെറി തയാറാക്കിയത്. തിങ്കളാഴ്ച തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില് വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന് വെറും നാലു സാധനങ്ങള് മതി.

1. പത്ത് കിലോ പച്ചച്ചാണകം
2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക്
3.ഒരു കിലോ വേപ്പിന് പിണ്ണാക്ക്
4.ഒരു കിലോ എല്ലു പൊടി
ഇവ ചേർത്ത് വെള്ളമോ ഗോമൂത്രമോ ചേർത്തി വലിയൊരു പാത്രത്തില് അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയ്യാറാക്കുന്നതിന്റെ സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര് ഈ വളമാണ് തിങ്കളാഴ്ചകളില് ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില് ചേര്ത്ത് ചെടിയുടെ ചുവട്ടില് ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന് വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത് ചൊവ്വാഴ്ച ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല് അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. ബുധനാഴ്ച, ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില് വാങ്ങാന് കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര് വെള്ളത്തില് കലക്കി ചെടികളുടെ ചുവട്ടില് ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില് അഞ്ച് മില്ലി ലിറ്റര് ഒരു ലിറ്റര് വെള്ളത്തില് കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള് വലിച്ചെടുക്കാന് വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും.

ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള് രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ് കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില് ഒരിക്കല് ഇത് ചെയ്താല് മതി. വ്യാഴാഴ്ച വ്യാഴാഴ്ച വേപ്പിന് സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്, നിംബെസിഡിന്, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില് ഇത് കടകളില് കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില് രണ്ട് മില്ലി ഒരു ലിറ്ററില് ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക വെള്ളിയാഴ്ച വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന് ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില് നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള് വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര് വെള്ളത്തില് രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും ശനിയാഴ്ച വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി ഞായറാഴ്ച സിലബസിലെ അവസാന ദിവസമാണ് ഞായര്. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന് നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല് ഫലമുണ്ടാകുമെന്ന് വിശ്വസിക്കുക. ഈ സിലബസില് പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന് 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല് മികച്ച വിളവെടുപ്പ് ഉറപ്പു തരുന്നു. പരീക്ഷിക്കുക വിജയം ഉറപ്പ്

Infomagic - All Rights Reserved.