സോറി...ഐന്‍സ്റ്റീന്‍ ആരാധികയല്ല...ഇതൊരവസ്ഥയാണ്..
August 12,2017 | 01:58:27 pm
Share this on

ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള ഏഴു വയസുകാരി ഷിലായിന്‍ ഐന്‍സ്റ്റീന്റെ ആരാധികയാണോ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാവില്ല. കാരണം പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റേതിന് തുല്ല്യമാണ് ഇവളുടെ മുടി. എന്നാല്‍ ഇത് സ്റ്റൈലിന് വേണ്ടി അണിയിച്ചൊരുക്കിയതല്ല. അണ്‍കോമ്പബിള്‍ ഹെയര്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണിത്. മുടി കൃത്യമായി ചീകിയൊതുക്കാനാവാത്ത അവസ്ഥ്. ഇത്തരം അവസ്ഥയുള്ള ആളുകളുടെ എണ്ണം ലോകത്തില്‍ തന്നെ നൂറില്‍ താഴെയാണ്.
മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഈ കുഴപ്പം ഷിലായിന്റെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ജീനുകളുടെ പരിവര്‍ത്തനമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും ഈ ഐന്‍സ്റ്റീന്‍ മുടിയോട് ഇപ്പോള്‍ ഷിലായിന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.