Location
സോറിയാസിസ് രോഗികള്‍ക്ക് രക്ഷകനായി കട്ടുറുമ്പുകള്‍
September 13,2017 | 11:00:16 am
Share this on

ആധുനിക വൈദ്യശാസ്​ത്രം മാറാരോഗമെന്ന ഗണത്തില്‍​പ്പെടുത്തിയ സോറിയാസിസ്​ എന്ന ത്വഗ്​രോഗത്തിന്​ പരിഹാരം നമ്മുടെ തൊലിപ്പുറത്ത്​ വേദനമാത്രം സമ്മാനിക്കുന്ന ക​ട്ടുറുമ്പുകളില്‍നിന്ന്​. അറ്റ്​ലാന്‍റയിലെ ഇമോറി യൂനിവേഴ്​സിറ്റി സ്​കൂള്‍ ഓഫ്​ മെഡിസിനി​ലെ  ഗവേഷകരാണ്​ ദീര്‍ഘകാലമായി ഡോക്​ടര്‍മാര്‍ക്ക്​ മുന്നില്‍ ചോദ്യചിഹ്നമായി തുടരുന്ന പ്രശ്​നത്തിന്​ പരിഹാരം കണ്ടിരിക്കുന്നത്​.

ക​ട്ടുറുമ്പുകളിലെ ചെറിയ അളവിലുള്ള വിഷത്തില്‍നിന്ന്​ വേര്‍തിരിച്ചെടുക്കുന്ന ആല്‍ക്കലോയിഡുകള്‍ ഉപയോഗിച്ച്‌​ നിര്‍മിക്കുന്ന ലേപനമാണ്​ സോറിയാസിസിന്​ ഫലപ്രദമെന്ന്​ തെളിഞ്ഞിരിക്കുന്നത്​. ക​ട്ടുറുമ്പ് കടിക്കു​മ്പോള്‍ ശരീരത്തില്‍ എത്തുന്ന ഈ ആല്‍ക്കലോയിഡ്​ വിഷവസ്​തുവാണ്​ കടച്ചിലും വേദനയും ഉണ്ടാക്കുന്നത്​.
എലികളില്‍ നടത്തിയ പരീക്ഷണം 100 ശതമാനം വിജയമായിരുന്നെന്ന്​ ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജാക്ക്​ അര്‍ബിസര്‍ പറയുന്നു. 28 ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാമെന്നാണ്​ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്​. കൂടാതെ, സോറിയാസിസ്​ രോഗികളില്‍ കണ്ടുവരുന്ന തെലിപ്പുറത്തെ തടിപ്പ്,​ ലേപനം ഉപയോഗിച്ചുതുടങ്ങിയപ്പോള്‍തന്നെ 30 ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തിയെന്ന്​ ഡോ. ജാക്ക്​ അവകാശപ്പെട്ടു.

നിലവില്‍ ലോകത്താകമാനം 125 ദശലക്ഷം ജനങ്ങളെ സോറിയാസിസ്​ ബാധിച്ചിട്ടുണ്ട്​. ഇംഗ്ലണ്ടില്‍ മാത്രം ആറര ലക്ഷം രോഗികളാണുള്ളത്​. അമേരിക്കയില്‍ ഇത്​ എട്ടു​ ദശലക്ഷമാണ്​. 35 35  വയസ്സിന്​ താഴെയുള്ളവരെയാണ്​ രോഗം  ബാധിക്കുന്നത്.
ത്വക്കില്‍ പാടുകള്‍ ഉണ്ടാകുക, അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുക, ശല്‍ക്കങ്ങള്‍ ഉണ്ടാകുക എന്നിവയാണ്​ രോഗലക്ഷണങ്ങള്‍..  ശരീരത്തില്‍ സാധാരണ നടക്കുന്ന ഒരു പ്രക്രിയയാണ്, പഴയ കോശങ്ങള്‍ നശിച്ച്‌ പുതിയ കോശങ്ങള്‍ ഉണ്ടാകുക എന്നത്. ത്വക്കിലും ഇതു സംഭവിക്കുന്നുണ്ട്. ത്വക്കിനടിവശത്തുള്ള കോശങ്ങള്‍ ത്വക്കി​​ന്‍റെ മുകള്‍ഭാഗത്തെത്താന്‍ സാധാരണനിലയില്‍ ഏകദേശം ഒരുമാസമെടുക്കും. എന്നാല്‍, സോറിയാസിസ് രോഗികളില്‍ ഇത് പതിന്മടങ്ങ് വേഗത്തിലാണ് സംഭവിക്കുക. ഇത്തരം മൃതകോശങ്ങള്‍ ത്വക്കി​​ന്‍റെ  ഉപരിതലത്തില്‍ പൊറ്റപിടിക്കുന്നതാണ് ശക്തമായ ചൊറിച്ചിലിന്​ കാരണമാവുന്നത്​... കണ്ടെത്തല്‍ ത്വഗ്​രോഗ ചികിത്സയിലെ നാഴികക്കല്ലാണെന്ന്​ ബ്രിട്ടീഷ്​ സ്​കിന്‍ ഫൗണ്ടേഷ​​ന്‍റെ  വക്​താവും ഇന്ത്യന്‍ വംശജയുമായ അഞ്​ജലി മേത്ത പറഞ്ഞു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.