പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ ചില നാടന്‍ വഴികളിതാ
December 06,2017 | 10:53:10 am
Share this on

എത്രയൊക്ക ശ്രമിച്ചിട്ടും പല്ലിലെ മഞ്ഞക്കറ പോകാത്തത് പലരെയും അസ്വസ്ഥരാക്കാറുണ്ട്.  .  മഞ്ഞ നിറം മാറി പല്ല് വെളുക്കാന്‍ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.  മുത്ത് പോലെ തിളങ്ങുന്ന പല്ലിനായി ചില വഴികളിതാ

ഓറഞ്ച് തൊലി:  ഓറഞ്ച് തൊലിയാണ് ഒരു പരിഹാര മാര്‍ഗ്ഗം. എല്ലാ ദിവസവും ഉറങ്ങാന്‍ പോരുന്നതിനു മുന്‍പ് അല്‍പം ഓറഞ്ച് തൊലി കൊണ്ട് പല്ലില്‍ ഉരക്കുക. ഇത് പല്ലിന്റെ മഞ്ഞ നിറം നിമിഷ നേരം കൊണ്ട് മാറ്റുന്നതാണ്.

സ്ട്രോബെറി: സ്ട്രോബെറിയാണ് മറ്റൊന്ന്. ഇതിലുള്ള വിറ്റാമിന്‍ സി പല്ലിന് വെളുത്ത നിറം നല്‍കുന്നു. അല്‍പം സ്ട്രോബെറി എടുത്ത് പല്ലില്‍ ഉരസിയാല്‍ ഇത് മഞ്ഞപ്പല്ലിന് നിറം നല്‍കുന്നു.

ഹൈഡ്രജന്‍ പെറോക്സൈഡ് :  മഞ്ഞപ്പല്ലിന് പരിഹാരം കാണാവുന്ന ഒന്നാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. വായില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച്‌ വായ് കഴുകുക. എന്നാല്‍ ഹൈഡ്രജന്‍ പോറോക്സൈഡ് വായില്‍ ഇറങ്ങിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണം.

നാരങ്ങ: സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് നാരങ്ങ. നാരങ്ങ നീരില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് പല്ല് തേക്കുക. ഇത് മഞ്ഞപ്പല്ലിന് പരിഹാരം നല്‍കും.

ഉപ്പ് :  പല്ലിന്‍റെ ആരോഗ്യത്തിന് ഉപ്പ് ഏറ്റവും മികച്ചതാണ്. ഏത് മഞ്ഞപ്പല്ലും വെളുപ്പിക്കാന്‍ ഉത്തമമാണ് ഉപ്പ്. ഉപ്പിന്‍റെ  ഉപയോഗം പല്ലിന്‍റെ വെളുപ്പിന് വളരെയധികം സഹായിക്കുന്നു.

തുളസി :  തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പല്ലിന്‍റെ ആരോഗ്യത്തിനും പല്ലിന്‍റെ  മഞ്ഞ നിറം മാറാനും വളരെയധികം സഹായിക്കുന്നു തുളസി. തുളസി ചവക്കുന്നത് പല്ലിന്‍റെ മഞ്ഞ നിറം ഇല്ലാതാക്കി വെളുപ്പ് നിറം നല്‍കുന്നു.

ആപ്പിള്‍ :  ആപ്പിള്‍ കൊണ്ട് ആരോഗ്യം മാത്രമല്ല പല്ലിന്‍റെ സൗന്ദര്യവും സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ ദിവസവും കഴിച്ചാല്‍ പല്ലിന്‍റെ മഞ്ഞ നിറം മാറി മുത്ത് പോലുള്ള പല്ലായി മാറുന്നു.

ഉമിക്കരി : ഉമിക്കരി കൊണ്ട് പല്ല് വെളുപ്പിക്കുന്ന വിദ്യ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. എന്നാല്‍ ഇന്നത്തെ തലമുറയില്‍ പലര്‍ക്കും ഇതറിയില്ല. പല്ല് വെളുപ്പിക്കാന്‍ ഏറ്റവും ഉത്തമമായ പരിഹാരമാണ് ഉമിക്കരി.

ആര്യവേപ്പ് : ആര്യവേപ്പിന്‍റെ തണ്ട് കൊണ്ട് പല്ല് തേക്കുന്നത് എന്തുകൊണ്ടും പല്ലിന്‍റെ ആരോഗ്യത്തിനും മോണരോഗത്തിനും പരിഹാരമാണ് ആര്യവേപ്പിന്‍റെ തണ്ട്. ഇത് മഞ്ഞപ്പല്ലിന്‍റെ നിറം മാറ്റി വെളുപ്പിക്കാവുന്നതാണ്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.