കേജ് രീതിയില്‍ കോഴികളെ വളര്‍ത്താം
December 02,2017 | 10:45:56 am
Share this on

കോഴികളെ മൂന്നു രീതിയില്‍ വളര്‍ത്താം.
1. ബാക്ക് യാര്‍ഡ് രീതി: പകല്‍ വീട്ടുമുറ്റത്ത് തുറന്നുവിട്ട് രാത്രിയില്‍ കൂടുകളില്‍ പാര്‍പ്പിക്കുന്ന രീതി.
2. ഡീപ് ലിറ്റര്‍ രീതി: കൂടിനുള്ളില്‍ (മുറികളില്‍) തയ്യാറാക്കിയ പ്രത്യേക വിരിപ്പില്) ഇവയെ വളര്‍ത്തുന്ന രീതി. ഇതിന് ഒരു കോഴിക്ക് 2.55 മുതല്‍ മൂന്ന് ചതുരശ്ര അടി സ്ഥലം വേണം.
3. കേജ് രീതിയില്‍ മുട്ടയിടുന്ന ഒരു കോഴിക്ക് 0.5 മുതല്‍ 0.75 ചതുരശ്ര അടി മതി. രണ്ടും മൂന്നും നിലകളില്‍ കോഴികളെ വളര്‍ത്താം. ഡീപ് ലിറ്റര്‍ രീതിയെക്കാള്‍ 2-3 ഇരട്ടി വളര്‍ത്താം.

നല്ല ഉറപ്പുള്ള കമ്പികള്‍ വലയായി ഉപയോഗിക്കണം(കേജുകള്‍ക്ക്) കമ്പികളുടെ ഘനം9-10ഗേജ് ആകാം. വശങ്ങളിലും മുകളിലും ഉപയോഗിക്കുന്ന വലക്കണ്ണികള്‍ 2-3 ഇഞ്ച് വലുപ്പത്തിലും അടിഭാഗത്ത് വലുപ്പം 1-2 ആകണം. കൂടുകളുടെ ഉയരം 18 ഇഞ്ച്, നീളം മുന്‍ഭാഗത്ത് 18 ഇഞ്ച്. പിന്നില്‍ 15 ഇഞ്ച്. അതായത് കൂടിന്‍റെ പിന്‍ഭാഗത്തു നിന്ന് മുന്‍ഭാഗത്തേക്ക് ചെരിവുണ്ടെങ്കില്‍ മുട്ടകള്‍ കൂടിന്‍റെ മുന്‍ഭാഗത്തേക്ക് ഉരുണ്ടുവരും. മുട്ടകള്‍ ശേഖരിക്കാന്‍ കൂട്ടില്‍നിന്ന് മുന്നിലേക്ക് കൂടിനടിഭാഗത്തെ കമ്പിവല 15 സെ. മീറ്റര്‍ പുറത്തേക്ക് വളച്ചുവയ്ക്കണം. ഓരോ കൂടിന്‍റെയും വീതി അതില്‍വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന കോഴികളുടെ എണ്ണത്തെ ആശ്രയിച്ചാകണം. ഒരു കൂട്ടില്‍ അഞ്ചു കോഴികളെവരെ പാര്‍പ്പിക്കാം.

12 മുതല്‍ 18 ഇഞ്ച് വീതിയുള്ള 'കോളനികൂട്ടില്‍' 3-5 കോഴികളെ വളര്‍ത്താം.കേജുകള്‍ ഒന്നോ, രണ്ടോ, മൂന്നോ നിരകളായി അടുക്കിവയ്ക്കാം. രണ്ട് നിരകള്‍ക്കും ഇടയിലും കാഷ്ഠം ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാകണം. മുട്ട ശേഖരിക്കാനും, തീറ്റ കൊടുക്കാനും നടന്നുപോകാനും സ്ഥലം അനുവദിക്കണം.

ശ്രദ്ധിക്കേണ്ടമറ്റു കാര്യങ്ങള്‍

പാത്തിരൂപത്തിലുള്ള വെള്ളം കൊടുക്കാനുള്ള പാത്രങ്ങളും തീറ്റപ്പാത്രങ്ങളും കൂടുകളുടെ മുന്‍ഭാഗത്ത് കൂടിനോടു ചേര്‍ന്ന് ഒരേ നിരയില്‍ വയ്ക്കണം.
തീറ്റപ്പാത്തികള്‍ തുരുമ്പിക്കാത്ത തകിടുകൊണ്ടോ, മരംകൊണ്ടോ ഉണ്ടാക്കാം.

വെള്ളപ്പാത്തികള്‍ നിര്‍ബന്ധമായും അലുമിനിയംകൊണ്ട് ഓരോ നിരയുടെയും ഒത്ത നീളത്തില്‍ ഒറ്റപ്പാത്തിയായി ചെയ്യണം. കെട്ടിടത്തിനുള്ളില്‍ നടക്കാനുപയോഗിക്കുന്നവഴി കൂടുകള്‍ ഉറപ്പിച്ചതിന്റെഅടിഭാഗത്തേക്കാള്‍ ആറ് ഇഞ്ച് ഉയരത്തിലാകണം. താഴ്ന്ന ഭാഗത്താകണം കാഷ്ഠം വീഴേണ്ടത്.

വെള്ളപ്പാത്തിയില്‍എല്ലാസമയത്തും ധാരാളം ശുദ്ധജലം ഉണ്ടാകണം. തീറ്റപ്പാത്രത്തില്‍ എപ്പോഴും പകുതിയെങ്കിലും തീറ്റ ഉണ്ടാകണം. തീറ്റ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.