വിഴിഞ്ഞം കരാറില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി
September 13,2017 | 05:45:18 pm
Share this on

വിഴിഞ്ഞം കരാറില്‍ സംശയങ്ങള്‍ ഉന്നയിച്ച്‌ ഹൈക്കോടതി. സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്ന് ബോധ്യമാകുമെന്നും കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാകുമെന്ന് സര്‍ക്കാര്‍ തന്ന വ്യക്തമാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ഏകപക്ഷീയമായിട്ടാണ് കരാര്‍ ഒപ്പിട്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസ് 25ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. നിര്‍മ്മാണ കരാര്‍ 30 വര്‍ഷം ആക്കണമെന്ന കരാര്‍ അട്ടിമറിച്ച്‌ 10 വര്‍ഷത്തേക്ക് കൂടി നീട്ടി 40 വര്‍ഷമാക്കിയത് നിയമവിരുദ്ധമാണെന്നും ഓഹരി ഘടനയിലെ മാറ്റം സംസ്ഥാന സര്‍ക്കാറിന് വരുത്തി വെക്കുന്നത് വന്‍ നഷ്ടമെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

29,217 കോടി രൂപയുടെ അധിക വരുമാനം അദാനി ഗ്രൂപ്പിന് ഈ കരാറിലുടെ ലഭിക്കും. അദാനിക്ക് വഴിവിട്ട സഹായമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെന്നും സംസ്ഥാന കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.