Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
പുതിയ ഹോണ്ട സിറ്റി 2017; ഫീച്ചറുകള്‍
February 16,2017 | 11:03:32 am
Share this on

പുതിയ ഹോണ്ട സിറ്റി 2017 ഫീച്ചറുകളെ പരിചയപ്പെടാം.

എക്സ്റ്റീരിയര്‍ ഡിസൈന്‍

അഡ്വാന്‍സ്ഡ് ആന്‍ഡ് എന്‍ര്‍ജെറ്റിക് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ സിറ്റി 2017 ന്റെ പുറംഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീതിയേറിയ ആകൃതിയാണ് പുതിയ സിറ്റിക്കുള്ളത്. സ്‌പോര്‍ട്ടി വൈഡ് ഓപ്പണിംഗ് ബംപര്‍ ഡിസൈനും രണ്ട് ഹെഡ്‌ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സങ്കീര്‍ണ്ണമായ ഡിസൈനോടു കൂടിയ പുതിയ സിഗ്നേച്ചര്‍ ഫ്രണ്ട് ക്രോം ഗ്രില്ലും കാറിന്റെ പ്രീമിയം അപ്പീലിന് മാറ്റുകൂട്ടുന്നു. ഇന്റഗ്രേറ്റഡ് LED DRL (സെഗ്മെന്റിലെ എല്ലാ വേരിയന്റുകളിലും ആദ്യമായി അവതരിപ്പിക്കുന്നത്) ഇന്‍ലൈന്‍ ഘഋഉ ഹെഡ്‌ലാംപുകള്‍, LED ഫോഗ് ലാംപുകള്‍, ഘഋഉ ഞഞ കോംബി, ഘഋഉ ലൈസന്‍സ് പ്ലേറ്റ് ലാംപുകള്‍, LED സഹിതമുള്ള ട്രങ്ക് ലിഡ് സ്‌പോയ്‌ലര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന LED പാക്കേജ് പുതിയ ഹോണ്ട സിറ്റി 2017 ന് രൂപഭംഗിയില്‍ സവിശേഷ വ്യക്തിത്വം നല്‍കുകയും രാത്രിയില്‍ പ്രകാശം വിതറുന്ന ഭംഗി നല്‍കുകയും ചെയ്യും. രണ്ട് 15, 16 ഇഞ്ച് വീലുകള്‍ക്കുമായി പുതിയ ഡയമണ്ട്-കട്ട് ആന്‍ഡ് ടു ടണ്‍ അലോയ് വീല്‍ ഡിസൈനും പുതിയ ഹോണ്ട സിറ്റി 2017 ല്‍ അവതരിപ്പിച്ചിരിക്കുന്നു. പുതിയ സിറ്റിയുടെ V, VX, ZX ഗ്രേഡുകളില്‍ അവതരിപ്പിച്ചിരിക്കുന്ന ഓട്ടോ ഫോള്‍ഡിംഗ് ഡോര്‍ മിററുകള്‍ സെഗ്മെന്റില്‍ ആദ്യമാണ്.

ഇന്റീരീയര്‍ ഡിസൈന്‍

\'\'റിച്ച് ആന്‍ഡ് സോഫിസ്റ്റിക്കേറ്റഡ്\'\' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ഹോണ്ട സിറ്റി 2017 ന്റ ഉള്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ V, VX, ZX ഗ്രേഡുകളില്‍ ഡിജിപാഡ് എന്ന അഡ്വാന്‍സ്ഡ് 17.7 സെമി ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമടക്കമുള്ള നിരവധി നൂതന ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉപഗ്രഹവുമായി ബന്ധിപ്പിച്ച നാവിഗേഷന്‍, വോയ്‌സ് റെക്കഗ്നിഷന്‍, ബ്ലൂടൂത്ത് ടെലിഫോണി, ഓഡിയോ സ്ട്രീമിംഗ്, 1.5 ഏആ ഇന്റേണല്‍ മെമ്മറി, രണ്ട് യുഎസ്ബി-ഇന്‍ സ്ലോട്ടുകള്‍, രണ്ട് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുകള്‍, ഒരു HDMI-ഇന്‍ സ്ലോട്ട് തുടങ്ങിയ സെഗ്‌മെന്റിലെ തന്നെ മികച്ച ഫീച്ചറുകളാണ് ഏറ്റവും ആധുനികമായ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുളളത്. ഇന്റര്‍നെറ്റിനായി വൈഫൈ സപ്പോര്‍ട്ട്, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിക്ക് മിറര്‍ ലിങ്ക് സപ്പോര്‍ട്ടും സെഗ്‌മെന്റില്‍ ആദ്യമായി അവതരിപ്പിക്കുന്നു.

മികച്ച സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ് യാത്രക്കാരന്റെ വശത്തും ആധുനിക 3D മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ മീറ്ററില്‍ പുതിയ വൈറ്റ് ഇല്യുമിനേഷനും പുതിയ സിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്റ്റിയറിംഗ് സ്വിച്ചുകളിലും ക്രോം പ്ലേറ്റിംഗും റിയര്‍ എയര്‍കോണ്‍ വെന്റിലെ ക്രോം പ്ലേറ്റഡ് നോബുകളുമാണ് മറ്റു പ്രധാനപ്പെട്ട ഉള്‍വശ സവിശേഷതകള്‍. ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപിക് സ്റ്റിയറിംഗ് ക്രമീകരണം, എന്‍ജിന്‍ വണ്‍ പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഇഗ്നിഷന്‍ സംവിധാനത്തിലെ ബട്ടണില്‍ പുതിയ വെള്ളയും ചുവപ്പും നിറത്തിലുള്ള ഇല്യുമിനേഷന്‍, പൂര്‍ണ്ണമായും ഓട്ടോ ഡിമ്മിംഗ് സൗകര്യമുള്ള ഉള്‍വശത്തെ റിയര്‍ വ്യൂ മിറര്‍, പുതിയ LED ഇന്റീരിയര്‍ ക്യാബിന്‍ ലൈറ്റുകള്‍ തുടങ്ങിയവ പുതിയ സിറ്റിയുടെ ആധുനിക പ്രീമിയം ഫീച്ചറുകളില്‍ ചിലതാണ്. രണ്ട് റിയര്‍ അഡ്ജസ്റ്റബിള്‍ ഹെഡ്‌റസ്റ്റുകള്‍ ZX ഗ്രേഡിലുണ്ടാകും. ഇളം തവിട്ടു നിറത്തിലും കറുപ്പിലുമുള്ള അലങ്കാരങ്ങളോടു കൂടിയ പ്രീമിയം ബീഗ് അപ്‌ഹോള്‍സ്റ്ററിയാണ് പുതിയ സിറ്റിയുടെ ഉള്‍വശത്ത്.

പവര്‍ ട്രെയ്ന്‍

പ്രവര്‍ത്തനക്ഷമതയുടെയും ഇന്ധനക്ഷമതയുടെയും കൃത്യമായ സമതുലനാവസ്ഥ കൈവരിക്കാനായി ഹോണ്ടയുടെ ഏറ്റവും കരുത്തുറ്റ പവര്‍ട്രെയ്‌നുകളാണ് സിറ്റിക്കുള്ളത്. എര്‍ത്ത് ഡ്രീം ടെക്‌നോളജി ശ്രേണിയിലുള്ള 1.5ഘ i-DTEC ഡീസല്‍ എന്‍ജിനാണ് ഡീസല്‍ സിറ്റിക്ക് കരുത്തേകുന്നത്. 25.6സാുഹ മികച്ച ഇന്ധനക്ഷമതയും [email protected] rpm പരമാവധി കരുത്തും 200 [email protected] rpm പരമാവധി ടോര്‍ക്കും അടങ്ങുന്ന മികച്ച മിശ്രണമാണ് എന്‍ജിന്‍ നല്‍കുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് കാറിനുള്ളത്. കൂടാതെ, NVH നില വീണ്ടും കുറയ്ക്കാനും യാത്രക്കാര്‍ക്ക് സുഖകരമായ കാബിന്‍ അനുഭവം പ്രദാനം ചെയ്യാനായി നിരവധി പുതിയ ശബ്ദ, കമ്പന ആഗിരണ സാങ്കേതിക വിദ്യകളും ഡീസല്‍ മോഡലിലുണ്ട്.

119 [email protected] rpm പരമാവധി കരുത്തും 145 [email protected] rpm ടോര്‍ക്കും നല്‍കുന്ന 1.5L i-VTEC എന്‍ജിനാണ് സിറ്റിയുടെ പെട്രോള്‍ വേരിയന്റിലുള്ളത്. ഹോണ്ടയുടെ നൂതനവും ആധുനികവുമായ 7 സ്പീഡ് പാഡില്‍ ഷിഫ്‌റ്റേഴ്‌സുള്ള CVT, 18 kmpl എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും അനായാസ ഡ്രൈവിംഗ് അനുഭവവും നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ആകര്‍ഷകമായ 17.4kmpl ഇന്ധനക്ഷമത നല്‍കുന്നു.

സുരക്ഷ സവിശേഷതകള്‍

എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് സംവിധാനമായി ലഭ്യമാക്കിയിട്ടുള്ള ഹോണ്ടയുടെ ആക്ടീവ്, പാസീവ് സുരക്ഷ സാങ്കേതികയുടെ നിരയാണ് പുതിയ സിറ്റി 2017 ലുള്ളത്. ഹോണ്ടയുടെ സ്വന്തം അഇഋ ശരീര ആകൃതി, ഡ്യുവല്‍ SRS ഫ്രണ്ട് എയര്‍ ബാഗുകള്‍, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള (EBD) സ്റ്റാന്‍ഡേര്‍ഡ് ആന്റി-ലോക്ക് ബ്രേക്ക് സംവിധാനം (ABS), പ്രിട്ടെന്‍ഷണറുകളും ലോഡ് ലിമിറ്ററുമുള്ള 3 പോയിന്റ് ELR സീറ്റ് ബെല്‍റ്റുകള്‍, ആഘാതം ലഘൂകരിക്കുന്ന ഫണ്ട് ഹെഡ് റെസ്റ്റ് സംവിധാനം, കാല്‍നടക്കാരുടെ പരിക്ക് ലഘൂകരിക്കുന്ന സാങ്കേതികവിദ്യ, ISOFIX കംപാറ്റിബിള്‍ റിയര്‍ സീറ്റുകള്‍, റിയര്‍ വിന്‍ഡ്ഷീല്‍ഡ് ഡിഫോഗര്‍ തുടങ്ങിയ പുതിയ സിറ്റിയില്‍ എല്ലാ മോഡലികളിലും ലഭ്യമാക്കിയിരിക്കുന്നു.

Infomagic - All Rights Reserved.