Kerala Classifieds, News, Offers & Business
Category
Districts
+91 9447 033800
+91 9446 033800
ഹോണ്ട WR-V ഇന്ത്യയില്‍ അവതരിപ്പിച്ചു
March 18,2017 | 07:26:06 pm
Share this on


ഹോണ്ടയുടെ പുതിയ ചെറു എസ്‌യുവി വാഹനം ഹോണ്ട WR-V ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.75 ലക്ഷം വിലയില്‍ തുടങ്ങുന്ന ഹോണ്ട WR-V യുടെ പെട്രോള്‍ വേരിയന്റ്സും 8.99 ലക്ഷം വിലയില്‍ തുടങ്ങുന്ന ഡീസല്‍ വേരിയന്റ്സും ലഭ്യമാണ്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 90 ബിഎച്ച്പി കരുത്തും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 100 ബിഎച്ച്പി കരുത്തുമാണുള്ളത്. പെട്രോള്‍ മോഡലിന് ലീറ്ററിന് 17.5 കിലോമീറ്ററും ഡീസല്‍ മോഡലിന് 25.5 കിലോമീറ്ററും വേഗത കമ്പനി അവകാശപ്പെടുന്നു.

വിന്‍സം റണ്‍എബോട്ട് വെഹിക്കില്‍ എന്നതിന്റെ ചുരുക്കിയെഴുത്താണ് WR-V. ജാസിന്റെ അതേ തരം ഇന്റീരിയറായിരിക്കും വാഹനത്തിനുള്ളത്. സബ്കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആര്‍വിയേക്കാള്‍ വിലക്കുറവായിരിക്കും.

Infomagic - All Rights Reserved.