മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസ്: സെന്‍കുമാറിന് ഇടക്കാല ജാമ്യം
July 17,2017 | 03:24:35 pm
Share this on

കൊച്ചി: അഭിമുഖത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. കേസില്‍ ഇന്നു സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

വിവാദ പരാമര്‍ശത്തില്‍ സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായത്.

കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ 42 എണ്ണവും മുസ്ലിം സമുദായത്തില്‍ നിന്നാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു പരാമര്‍ശം. ഇതു സംബന്ധിച്ച പരാതികള്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് കേസ് എടുത്ത് അന്വേഷണം നടത്താനായി ക്രൈംബ്രാഞ്ച് മേധാവി നിഥിന്‍ അഗര്‍വാളിന് കൈമാറിയത്.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.