Location
ജെ.ഡി.യു ഇടത് മുന്നണിയിലേക്ക്...
July 13,2017 | 10:15:45 am
Share this on

ജെ.ഡി.യു ഇടതു മുന്നണിയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജെ.ഡി.യുവിന്റെ പരാതി പരിഹരിക്കാന്‍ യു.ഡി.എഫ് ശ്രമിച്ചിട്ടില്ലെന്ന് ജനതാദള്‍ ജനറല്‍ സെക്രട്ടറി. ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. യു.ഡി.എഫില്‍ വന്നതിന് ശേഷം നഷ്ടം മാത്രമെന്ന് ഷെയ്ഖ് പി ഹാരിസ് കൂട്ടി ചേര്‍ത്തു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നണി മാറ്റമുണ്ടാകും. അതേ സമയം മുന്നണി മാറ്റത്തിന്റെ സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു

ജനതാദള്‍ എല്‍.ഡി.എഫില്‍ വരേണ്ട കക്ഷിയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഘടക കക്ഷികളുമായി ചര്‍ച്ച നടന്നിട്ടുണ്ടെന്നും വൈക്കം വിശ്വന്‍ കൂട്ടി ചേര്‍ത്തു.

സഖാവ് എന്ന് വിളിക്കുമ്പോഴാണ് ഏറ്റവും സന്തോഷമെന്ന് കഴിഞ്ഞ ദിവസം കാനം രാജേന്ദ്രനുമായി ഒരു വേദി പങ്കിടുമ്പോള്‍ എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഫാസിസത്തിനെതിരെ ദേശീയ തലത്തില്‍ മതേതര കൂട്ടായ്മയ്ക്ക് കരുത്തേകേണ്ട സമയമാണെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി

RELATED STORIES
Brands & Business
� Infomagic - All Rights Reserved.