അങ്കമാലി ഡയറീസിലെ താരങ്ങള്‍ കാറില്‍ യാത്രചെയ്യവേ പോലീസ് തടഞ്ഞ് നിര്‍ത്തി അപമാനിച്ചതായി സംവിധായകന്‍
March 18,2017 | 10:05:51 am
Share this on

സംവിധായകരും അഭിനേതാക്കളും  അടങ്ങിയ അങ്കമാലി ഡയറീസ് സംഘം യാത്ര ചെയ്ത കാര്‍ പോലീസ് തടഞ്ഞ് നിര്‍ത്തി അപമാനിച്ചതായി  സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കില്‍ വീഡിയോ ലൈവ് നടത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് കാറില്‍ യാത്ര ചെയ്യവേ നടി നടന്മാര്‍ അടങ്ങിയ സംഘത്തെ തടഞ്ഞ് നിര്‍ത്തിയത് എന്നും അദ്ദേഹം പറഞ്ഞു.  

    പോലീസ് തങ്ങളെ തടഞ്ഞ് നിര്‍ത്തിയ ശേഷം വളരെ മോശമായി പെരുമാറുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. "ടിറ്റോ പള്‍സര്‍ എന്നൊക്കെ നിന്‍റെ പേരിന്‍റെ കൂടെ ചേര്‍ക്കണോ" എന്ന് തുടങ്ങി വളരെ മോശമായി പെരുമാറുകയും ചെയ്തു. അടുത്തുള്ള പോസ്റ്ററിലെ താരങ്ങളെയാണ് തടഞ്ഞ് നിര്‍ത്തിയത്. തങ്ങളെ സംരക്ഷിക്കേണ്ട പോലീസ് തന്നെയാണ് ഇക്കാര്യങ്ങള്‍ ഒക്കെ ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ആവുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.