എയ്... മമ്മൂക്കായ്ക്ക് ജാടയൊന്നുമില്ല! സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ
October 11,2017 | 03:15:08 pm
Share this on

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ പറയുന്ന ഒരു കാര്യമാണ് ആള്‍ക്ക് ഭയങ്കര തലക്കനമാണെന്ന്. എന്നാല്‍ നൗഫല്‍ എന്നയാള്‍ ഫെയ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോ ഇതിനൊരു അപവാദം തന്നെയാണ്. വഴിയോരത്തുനിന്നു ഒരു ആരാധകനുമായി വിശേഷം പങ്കുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

വയനാട്ടിലൂടെ കാറോടിച്ചു പോകുമ്പോഴാണ് കൈകാട്ടിയ ആരാധകന്റെ അടുത്ത് നിര്‍ത്തുകയും സംസാരിക്കുകയും ചെയ്തത്. ബാലന്‍ എന്നാണ് പേരെന്നും കൃഷിക്കാരനാണെന്നുമെല്ലാം അയാള്‍ മമ്മൂട്ടിയോട് വിശേഷം പങ്കുവച്ചു. ഫോട്ടോ എടുക്കുകയും കൈകൊടുക്കുകയും ചെയ്ത ശേഷമാണ് മമ്മൂക്ക പിരിഞ്ഞത്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.