മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസ് ഒത്തുതീര്‍പ്പിലേക്ക്
November 10,2017 | 04:00:53 pm
Share this on

കൊച്ചി: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. വിഷയങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരിയുടെ ഹര്‍ജിയില്‍ പറയുന്നു. തന്റേതു വ്യക്തിപരമായ പരാതിയാണെന്നും കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും യുവതി ഹര്‍ജിയില്‍ വ്യക്തമാക്കി. ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചിരുന്നുവെന്നും ഹര്‍ജിയിലുണ്ട്.  അതിനാൽ താൻ പരാതി പിൻവലിക്കുകയാണെന്നും കോടതി ഇതിനനുവദിക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.

കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. നിലവില്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കേസ്. മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജി വെക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.

മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് പിന്നീട് സി.ഇ.ഒ അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തിയിരുന്നു. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചാനലിലെ അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.