ഹരിപ്പാട് അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കില്‍ ട്രെയിന്‍ പാളം തെറ്റി; ഒരാള്‍ക്ക് പരിക്ക്
November 11,2017 | 12:17:30 pm
Share this on

ഹരിപ്പാട് : അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട ട്രെയിന്‍ പാളം തെറ്റി ഒരാള്‍ക്ക് പരിക്ക്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങിയ ഉടനാണ് ട്രെയിന്‍ പാളം തെറ്റിയത്. കൊല്ലം -എറണാകുളം മെമു ട്രെയിനാണ് പാളം തെറ്റിയത്.

 ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് ഔട്ടറില്‍ എത്തിയ ഉടനാണ് പിറകുവശത്തെ ബോഗിയുടെ ചക്രങ്ങള്‍ പാളം തെറ്റിയത്. ഒരാള്‍ക്ക് പരിക്കുണ്ട്. യാത്രക്കാരെ പുറത്തിറക്കുന്നതിനിടെയാണ് ട്രാക്കില്‍ പണി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇത് യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കത്തിന് വഴിവെച്ചു. 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.