നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍
March 20,2017 | 02:22:19 pm
Share this on

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലാണ് നടപടി. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ നിയമോപദേശക സുചിത്രയെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയെന്ന് തൃശൂര്‍ റൂറല്‍ എസ്പി അറിയിച്ചു.

ലക്കിടി കോളജ് വിദ്യാര്‍ഥിയ ഷൗക്കത്തലിയുടെ പരാതിയിലാണ് പൊലീസ് നടപടി. മര്‍ദനമേറ്റസംഭവം ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയല്‍ പറഞ്ഞിരുന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിക്കുന്നതിനിടെയാണ് മറ്റൊരു കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

 

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.