നിക്കോണിന്‍റെ ഫുള്‍ ഫ്രെയിം DSLR D850 വിപണിയിലെത്തി
November 10,2017 | 10:41:54 am
Share this on

ലോകത്തെ പ്രമുഖ ഡി.എസ്.എല്‍.ആര്‍ നിര്‍മാതാക്കളായ നിക്കോണിന്‍റെ ഫുള്‍ഫ്രെയിം DSLR D850 വിപണിയിലെത്തി. ജാപ്പനീസ് കമ്പനിയായ നിക്കോണിന്റെ 100ാം വാര്‍ഷിക വേളയിലാണ് ആദ്യത്തെ ഫുള്‍ഫ്രെയിം ക്യാമറ അവതരിപ്പിച്ചത്.

45.7 മെഗാപിക്സല്‍ FX ഫോര്‍മാറ്റില്‍ 64-25600 ഐ.എസ്.ഒ സെന്‍സിറ്റിവിറ്റി,153 പോയിന്‍റ്ഓട്ടോഫോക്കസ് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍.

F/4G EDVR ലെന്‍സടക്കം മൂന്നു ലക്ഷത്തിനടുത്താണ് ഇതിന്‍റെ വില. ലെന്‍സില്ലാതെ 254,950 രൂപയാണ്.
ഈര്‍പ്പം,പൊടി എന്നിവയില്‍ നിന്നും പൂര്‍ണ സംരക്ഷണം,ബില്‍ട്ട് ഇന്‍ ഫഌഷ്,ടച്ച്‌ സ്ക്രീന്‍,3.2 ഇഞ്ച് എല്‍.സി.ഡി സ്ക്രീന്‍, മഗ്നീഷ്യം അലോയ് ബോഡി എന്നിവയാണ് ക്യാമറയുടെ മറ്റു പ്രത്യേകതകള്‍.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.