നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 അപ്ഡേറ്റ് ലഭിച്ചു തുടങ്ങി
September 13,2017 | 12:08:35 pm
Share this on

അപ്ഡേറ്റ് ലഭിച്ചതിനു ശേഷം ശ്രദ്ധേയമായ ചില പുതിയ മാറ്റങ്ങളും സവിശേഷതകളും ഈ ഫോണില്‍ ലഭിച്ചു തുടങ്ങും. ആന്‍ഡ്രോയിഡ് പോലീസിന്‍റെ റിപ്പോര്‍ട്ടു പ്രകാരം ആന്‍ഡ്രോയിഡ് 7.1.1 അപ്ഡേറ്റ് സൈസ് 748.3എംബി ആകും.

കൂടാതെ മികച്ച സിസ്റ്റം സ്റ്റെബിലിറ്റിയും ഉണ്ടാകും. വൈ-ഫൈ ഉപയോഗിച്ച്‌ നോക്കിയ ഉപഭോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്യാം. കൂടാതെ ഈ ഉപകരണം ബാക്കപ്പ് ചെയ്തിട്ടുണ്ടെന്നും ഉറപ്പു വരുത്തുക.

എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്ഡേറ്റും ലഭിക്കുമെന്നാണ്. ഇത് ഈയിടെ ഗൂഗിള്‍ പുറത്തിറക്കിയ മറ്റൊരു അപ്ഡേറ്റ് ആണ്. എന്നാല്‍ ഓറിയോ അപ്ഡേറ്റ് നോക്കിയ 3യ്ക്കു മാത്രമല്ല ലഭിക്കുന്നത്, നോക്കിയ 8, നോക്കിയ 6, നോക്കിയ 5 എന്നീ ഫോണുകള്‍ക്കും ലഭിക്കുന്നു.

കൃത്യമായ ഡേറ്റ് എന്നാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഈ വര്‍ഷം അവസാനത്തോടെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നോക്കിയ 3യുടെ വില ഇന്ത്യയില്‍ 9,499 രൂപയാണ്. ഈ ഉപകരണം ഓഫ്ലൈനില്‍ മാത്രമായാണ് ലഭിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ ചില ഓണ്‍ലൈന്‍ റീട്ടെയിലര്‍ ഷോപ്പായ ക്രോമയിലും ലഭ്യമായി തുടങ്ങി.

 

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.