Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
8 ജിബി റാമുമായി നൂബിയയുടെ പുതിയ മോഡല്‍ ഇസെഡ് 17 വരുന്നു
May 11,2017 | 10:11:48 am
Share this on

ഇസെഡ് ടി ഇ യുടെ സബ് ബ്രാന്‍ഡായ നൂബിയ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. 8 ജിബി റാമോടെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്കെത്തുന്നത്. നൂബിയ ഇസെഡ് 17 എന്ന പേരിലാണ് വിപണിയില്‍  ഈ സ്മാര്‍ട്ട് ഫോണ്‍ പ്രത്യക്ഷപ്പെടുക. റിയര്‍ ക്യാമറയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  ഡ്യുവല്‍ എഡ്ജ് ബെസെല്ലസ് ഡിസ്പ്ലേയാണ് ഫോണിന് ഉണ്ടാവുക എന്നുമാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. ക്വാല്ക്കം സ്നാപ് ഡ്രാഗണ്‍  835 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡിന്‍റെ  അപ്ഡേറ്റഡ് വേര്‍ഷനായ ആന്‍ഡ്രോയിഡ് ന്യൂഗട്ടാണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

Infomagic - All Rights Reserved.