സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും...
July 13,2017 | 01:58:59 pm
Share this on

നഴ്‌സുമാരുടെ സമരം നേരിടാന്‍ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ ഒരുങ്ങുന്നു. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം നേരിടാനാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഇത്തരമൊരു തീരുമാനമെടുത്തത്. അടിയന്തിരഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.

 മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ശരാശരി ശമ്പളം 20,806 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ വ്യവസ്ഥതകള്‍ അംഗീകരിക്കില്ലെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ സമ്പുര്‍ണ പണിമുടക്ക് നഴ്‌സുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നഴ്‌സുമാരുടെ സംഘടനകളുടെ നിലപാട്.സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാമെന്ന അറിയിച്ചിട്ടുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്. 16ാം തീയതി വരെയാണ് മാനേജ്‌മെന്റുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. അതിന് മുമ്പായി 20,000 രൂപ ശമ്പളം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കും.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.