ബ്ലാക്ക് മെയ്ല്‍ ചെയ്തത് ആര്‍ ബാലകൃഷ്ണപിള്ളയല്ല; ഒരുഘട്ടം കഴിഞ്ഞാലേ പറയാനാകൂവെന്നും ഉമ്മന്‍ചാണ്ടി
November 10,2017 | 04:52:11 pm
Share this on

തിരുവനന്തപുരം: സോളര്‍ കേസുമായി ബന്ധപ്പെട്ടു തന്നെ ബ്ലാക്ക് മെയ്ല്‍ ചെയ്തത് ആരാണെന്നുള്ള കാര്യം പിന്നീട് വെളിപ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതു ആര്‍. ബാലകൃഷ്ണപിള്ളയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതു സംബന്ധിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ്. ഒരുഘട്ടം കഴിഞ്ഞാലേ അതിനെപ്പറ്റി പറയാനാകൂവെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ഒരുപാടു പേര്‍ തന്നെ 'ബ്ലാക്ക് മെയ്ല്‍' ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതില്‍ ഒരാള്‍ക്കു വിധേയനായി എന്നതില്‍ ദുഃഖമുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. അതാരാണെന്നു മാധ്യമ പ്രവര്‍ത്തകരോടു പിന്നീടു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.