പെട്രോളിനും ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നീക്കം
September 13,2017 | 07:17:05 pm
Share this on

രാജ്യത്തെ ഇന്ധന വില ഓരോ ദിവസവും നിര്‍ണയിക്കുന്ന രീതി മാറ്റാന്‍ കഴിയില്ലെന്നും എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്നും കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റമാണ് ഇന്ത്യയിലും ബാധിച്ചത്. ഇത് വരും ദിവസങ്ങളില്‍ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഇന്ധനവിലയിലുള്ള മാറ്റങ്ങള്‍ നികുതിയില്‍ വരുന്ന വ്യത്യാസം മൂലമാണുണ്ടാകുന്നത്. പെട്രോളിനെയും ഡീസലിനെയും ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതിന് തടയിടാനായേക്കും. ഇതിനോടകം തന്നെ ഇത്തരത്തില്‍ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ജി.എസ്.ടിയുടെ ചുമതലയുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമേഖലാ എണ്ണക്കമ്ബനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഇന്ധനവില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.