റാഞ്ചി: മൂന്നാം ടെസ്റ്റ് സമനിലയില്‍
March 20,2017 | 05:12:35 pm
Share this on

റാഞ്ചി: ഇന്ത്യയും ആസ്‌ട്രേലിയയിലും തമ്മില്‍ നടന്ന മൂന്നാം റാഞ്ചി ടെസ്റ്റ് സമനിലയില്‍. നേരത്തെ 104ന് നാല് വിക്കറ്റ് എന്ന നിലയില്‍ പതറിയ ആസ്‌ട്രേലിയയെ ഹാന്‍ഡ്‌സ് കോമ്പിന്റെയും ഷോണ്‍ മാര്‍ഷിന്റെയും ഇന്നിങ്‌സുകളാണ് രക്ഷപ്പെടുത്തിയത്.

ഹാന്‍ഡ്‌സ്‌കോമ്പ് 72 റണ്‍സോടെ പുറത്താവാതെ നിന്നു. മാര്‍ഷ് 53 റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിങ് നിരയില്‍ 4 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് മികച്ച പ്രകടനം കാഴ്?
ച്ചവെച്ചത്.രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ട്രേിലിയ 6 വിക്കറ്റിന് 204 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മല്‍സരം സമനിലയില്‍ അവസാനിച്ചത്.

ചേതേശ്വര്‍ പൂജാരയുടെയും വൃദ്ധിമാന്‍ സാഹയുടെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.