5,000mAhന്‍റെ ബാറ്ററിയില്‍ പുതിയ സാംസങ്ങ് ടാബ് എ
October 12,2017 | 10:58:02 am
Share this on

സാംസങ്ങിന്‍റെ ഏറ്റവും പുതിയ ടാബ് Samsung Galaxy Tab A പുറത്തിറക്കി .മികച്ച സവിശേഷതകളാണ് ഇതിനു നല്‍കിയിരിക്കുന്നത് .8 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണുള്ളത് .കൂടാതെ 1,280 x 800 പിക്സല്‍ റെസലൂഷന്‍ ഇതിനുണ്ട് ..4Ghz Quad-core Qualcomm Snapdragon 430 ന്‍റെ പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .

കൂടാതെ Android Nougat ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തിക്കുന്നത് .ഇനി ഇതിന്‍റെ ആന്തരിക സവിശേഷതകള്‍ മനസിലാക്കാം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍ . 256GBജിബിവരെ ഇതിന്‍റെ മെമ്മറി നിങ്ങള്‍ക്ക് കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .

ഇനി ഇതിന്‍റെ ക്യാമറയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 8 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിറെ മുന്‍ ക്യാമറയും ആണുള്ളത് .സാംസങ്ങിന്‍റെ Galaxy Tab Aയുടെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

5000mAh ന്‍റെ കരുത്താര്‍ന്ന ബാറ്ററി ലൈഫ് ആണ് ഇതിനു നല്‍കിയിരിക്കുന്നത് .ഇതിന്‍റെ  വിപണിയിലെ വിലവരുന്നത് ഏകദേശം 17990 രൂപയാണ് . ഉടന്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റുകളിലും ഓഫ് ലൈനിലും ഇത് ലഭ്യമാകുന്നു

RELATED STORIES
Brands & Business
� Infomagic - All Rights Reserved.