'ഉരുക്കൊന്നുമല്ല മഹാ പാവമാ' മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്ക് വെച്ച് സന്തോഷ് പണ്ഡിറ്റ്
August 13,2017 | 08:47:43 am
Share this on

സിനിമാ മേഖലയില്‍ കാലെടുത്ത് വെച്ച കാലം മുതല്‍ ആക്ഷേപങ്ങള്‍ക്ക് പാത്രമായിട്ടുള്ള വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ അടുത്തകാലത്തായി ചാനല്‍ ഷോയില്‍ ഒരുകൂട്ടര്‍ ഒന്നടങ്കം സന്തോഷ് പണ്ഡിറ്റിനെ എതിര്‍ത്തും കളിയാക്കിയും അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ കാണികള്‍ നോക്കി നിന്നില്ല. വെറുത്ത് വെറുത്ത് പിന്നീട് സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകര്‍ ചെറുതായൊന്ന് സ്‌നേഹിച്ചു തുടങ്ങുകയായിരുന്നു. ഒരുകൂട്ടം ആളുകള്‍ ഒരുമിച്ച് നിന്ന് അപമാനിക്കാന്‍ ശ്രമിച്ചിട്ടും തോറ്റുകൊടുക്കാത്ത സന്തോഷ് പണ്ഡിറ്റ് ''മാസ്സ് ആല്ലേ'' എന്ന് വരെ ആളുകള്‍ പറഞ്ഞു തുടങ്ങി. സന്തോഷിന്റെ സിനിമകളെയും അദ്ദേഹത്തെ വ്യക്തിപരമായും എതിര്‍ത്തവര്‍ പതുക്കെ അദ്ദേഹത്ത സപ്പോര്‍ട്ട് ചെയ്‌തെന്ന് വേണം പറയാന്‍. അന്നുമുതല്‍ സന്തോഷ് പണ്ഡിറ്റിന് നല്ലകാലം തുടങ്ങി എന്ന് തോന്നുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ അവസരം വരെ ലഭിച്ചു സന്തോഷ് പണ്ഡിറ്റിന്.

മാസ്റ്റര്‍ പീസ് എന്ന് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയാണ് സന്തോഷ് ഇപ്പോള്‍. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും സന്തോഷ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് കൊണ്ട് 'മമ്മൂട്ടി മറ്റുള്ളവര്‍ കരുതും പോലെ അത്ര ഉരുക്കല്ല, മഹാ പാവമാ'ണെന്നാണ് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

Dear Facebook family, ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന "മാസ്റ്റർ പീസ്" സിനിമയിലെ location ൽ നിന്നും അദ്ദേഹത്തോടൊപ്പം...

Posted by Santhosh Pandit on Saturday, August 12, 2017

RELATED STORIES
Brands & Business
� Infomagic - All Rights Reserved.