Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
അനുവാദം കൂടാതെ വേദികളില്‍ ഗാനമാലപിച്ചു; എസ്പിബിക്കും ചിത്രക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
March 19,2017 | 03:01:38 pm
Share this on

തന്റെ ഗാനങ്ങള്‍ അനുവാദം കൂടാതെ വേദികളില്‍ പാടിയതിന് ഗായിക ചിത്രക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനും എതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ്പിബി പറയുന്നു.എസ്പി ബാലസുബ്രഹ്മണ്യം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവം വെളിപ്പെടുത്തിയത്.

 വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തികൊണ്ടിരിക്കുകയാണിപ്പോള്‍. അതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. എനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകള്‍ക്കുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പകര്‍പ്പാവകാശത്തിനെക്കുറിച്ച് ഞാന്‍ അധികം ബോധവാനായിരുന്നില്ല എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്.

അതിനാല്‍ ഇനി വരുന്ന സംഗീത സദസ്സുകളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസ്സങ്ങളുണ്ട,് എസ്പിബി കുറിച്ചു.

RELATED STORIES
Infomagic - All Rights Reserved.