എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍...
August 12,2017 | 01:09:33 pm
Share this on

മലപ്പുറം ജില്ലയിലെ എടവണ്ണപ്പുറം ചാലിയപ്പുറം ജിവിഎച്ച്എസ് സകൂളില്‍ വിതരണം ചെയ്ത എസ്എസ്എല്‍സി സര്‍ട്ടിഫിക്ക.റ്റിലാണ് സ്‌കൂളിന്റെ സീലിന് പകരം സഹകരണ സംംഘത്തിന്റെ സീലാണ് പതിച്ചിരിക്കുന്നത്. ഇതിനെതിരെ സ്‌കൂളില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. സാധാരണ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റേതാണ് സീല്‍. ഇതെങ്ങനെ സര്‍ട്ടിഫിക്കറ്റില്‍ വന്നുവെന്നു വ്യക്തമല്ല. അന്‍പതോളം വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എള്‍.സി ബുക്കില്‍ ഇങ്ങനെയുള്ള സീല്‍ കണ്ടെത്തി. ഈ വിദ്യാര്‍ത്ഥികളെല്ലാം തന്നെ തുടര്‍പഠനത്തിനായി മറ്റ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചവരാണ്. ഇത് എങ്ങിനെ സംഭവിച്ചുവെന്നോ എങ്ങിനെ തിരുത്തുമെന്നോ അറിയാതെ വലയുകയാണ് കുട്ടികളും രക്ഷിതാക്കളും.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.