സെന്‍സെക്‌സ് 33,000ന് താഴെ ക്ലോസ് ചെയ്തു
November 14,2017 | 03:53:05 pm
Share this on

മുംബൈ: പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നത് ഓഹരി സൂചികകളെ ബാധിച്ചു. സെന്‍സെക്‌സ് 91.69 പോയന്റ് നഷ്ടത്തില്‍ 32,941.87ലും നിഫ്റ്റി 38.35 പോയന്റ് താഴ്ന്ന് 10,186.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബിഎസ്ഇയിലെ 1159 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1546 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 

ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല് തുടങ്ങിയവ നേട്ടത്തിലായിരുന്നു. 

എല്‍ആന്റ്ടി, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്‌, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.