Kerala Classifieds, News, Offers & Business
Category
Districts
+91 9447 033800
+91 9446 033800
12 പ്രാദേശിക ഭാഷകള്‍ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ 4ജി ഫോണുമായി സ്വൈപ്പ്
April 21,2017 | 10:44:02 am
Share this on

5000 രൂപ താഴെ ഇനി 4 ജി സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും. സ്വൈപ്പ് എന്ന ഫോണാണ് 4000 രൂപയിലും താഴെ വിലയ്ക്ക് 4ജി ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്. 1ജിബി റാം 8 ജിബി ആന്തരിക സംഭരണ ശേഷി എന്നവയാണ് സ്വൈപ്പ് എലൈറ്റ് സ്റ്റാര്‍ ഫോണിന്‍റെ സവിശേഷത. 16 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ഫോണിന് 3,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 4 ഇഞ്ച് ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. 5 മെഗാ പിക്സല്‍ ക്യാമറ ഫോണിനൊരു മുതല്‍ക്കൂട്ടാണ്.

മുന്നില്‍ 1.3 മെഗാ പിക്സല്‍ ക്യാമറയുള്ള ഫോണിന് 2000 എംഎഎച്ച്‌ ബാറ്ററിയുമുണ്ട്. രണ്ട് സിം ഇടാവുന്ന ഫോണ്‍ ഒടിജി പിന്തുണയ്ക്കും. 12 പ്രാദേശിക ഭാഷകള്‍ ഫോണില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് മാഷ്മെല്ലോയാണ് ഫോണിലെ ഒഎസ്. മൂന്ന് നിറഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാണ്

Infomagic - All Rights Reserved.