സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
December 07,2017 | 11:53:28 am
Share this on

മാസങ്ങളുടെ ഇടവേളയില്‍ പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് ഇന്നത്തെ പുതുതലമുറ. നിത്യേന പുതിയ പുതിയ മോഡലുകളുമായാണ് പല മൊബൈല്‍ കമ്പനികളും മല്‍സരരംഗത്തേക്കെത്തുന്നത്. പുതിയ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ പലര്‍ക്കും അല്‍പ്പം കണ്‍ഫ്യൂഷനുണ്ടാകുന്നത് സാധാരണമാണ്. ഒരു സ്മാര്‍ട്ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പോക്കറ്ററിഞ്ഞു ഫോണ്‍ വാങ്ങുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുപോലെ പ്ലാസ്റ്റിക്കുകൊണ്ടോ മേറ്റലിലോ നിര്‍മിച്ച മൊബൈല്‍ വാങ്ങുന്നതാണ് ഏറ്റവും ഉചിതം. എന്തെന്നാല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വീഴിച്ച വരെ താങ്ങാന്‍ ഇതിനു കഴിയുമെന്നാണ് പറയുന്നത്.

ഇക്കാലത്ത് പല ജോലികളും മൊബൈല്‍ ഫോണുകളിലാണു ആളുകള്‍ ചെയ്യുന്നത്. ചിലര്‍ സിനിമ കാണുന്നതിനും ചിലര്‍ ഗെയിം കളിക്കാനും ഫോണ്‍ ഉപയോഗിക്കാറുണ്ട്. മറ്റു ചിലരാകട്ടെ തങ്ങളുടെ എല്ലാ ഓഫിസ് കാര്യങ്ങളും ഫോണിലാണ് നിര്‍വഹിക്കുന്നത്. അതിനാല്‍ ആവശ്യമനുസരിച്ചാകണം ഫോണിന്‍റെ സൈസ് നിശ്ചയിക്കേണ്ടത്.

ഇന്‍റര്‍നെറ്റും വീഡിയോയും ആപ്ലിക്കേഷനുകളുമെല്ലാം ചേരുമ്പോള്‍ ബാറ്ററി പെട്ടെന്നു തീര്‍ന്നുപോകും. അതിനാല്‍ എംഎഎച്ച്‌ കൂടിയ ബാറ്ററിയുള്ള ഫോണ്‍ തിരഞ്ഞെടുക്കുന്നത് ഉത്തമമാണ്. അതുപോലെ കൂടിയ പിക്സലും കുറഞ്ഞ അപ്പര്‍ച്ചറുമുള്ള ക്യാമറയോട് കൂടിയ ഫോണ്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഫോണിലെ പ്രോസ്സസറും മികച്ചതാണോയെന്ന് ഉറപ്പുവരുത്തണം. ഫോണില്‍ കൂടുതല്‍ മെമ്മറി ആവശ്യമുള്ള ആളുകള്‍. ക്ലൗഡ് ഉപയോഗിക്കുന്നവരല്ലെങ്കില്‍ മെമ്മറി കാര്‍‍ഡുകള്‍ ഇടാന്‍ സാധിക്കുന്ന ഫോണുകള്‍ വാങ്ങുന്നതാണ് ഉചിതം.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകളിലാണ് ആപ്ലിക്കേഷനുകള്‍ കൂടുതലുള്ളത്. അതുപൊലെ സാധാരണക്കാര്‍ക്കു കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതും ഇത്തരം ഫോണുകളാണ്. അതിനാല്‍ ഇത്തരം ഫോണുകള്‍ വാങ്ങുന്നതായിരിക്കും എന്തുകൊണ്ടും ഉചിതം.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.