തോമസ്‌ ചാണ്ടിയുടെ രാജി മുഖ്യമന്ത്രി തീരുമാനിക്കട്ടേയെന്ന് എന്‍സിപി
November 14,2017 | 05:32:16 pm
Share this on

കൊച്ചി: മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് എന്‍സിപി യോഗം. എന്‍സിപി യോഗത്തില്‍ രാജി വിഷയം ചര്‍ച്ചയായെങ്കിലും എന്നാല്‍   ചാണ്ടി   കുറ്റക്കാരനാണ് എന്ന് ആരും യോഗത്തില്‍ കണ്ടെത്തിയിട്ടില്ല. സംസ്ഥാന   സമിതിക്ക്   വിഷയത്തില്‍ തീരുമാനം   എടുക്കാന്‍ അവകാശമില്ല പകരം കേന്ദ്രത്തില്‍ നിന്നുമാണ് അത്തരം തീരുമാനം ഉണ്ടാവേണ്ടത് എന്നും യോഗത്തില്‍    ഉയര്‍ന്നു   വന്നു.

അതേസമയം, കലക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നായിരുന്നു എന്‍സിപി സംസ്ഥാന നേതാവ് ടിപി പീതാംബരന്‍ മാസ്റര്‍ പറഞ്ഞു. ചാണ്ടിയുടെ രാജി മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മുഖ്യമന്ത്രി പറഞ്ഞാല്‍ തോമസ്‌ ചാണ്ടി രാജി വെക്കും. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ചാണ്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.